Sunday
15 Dec 2019

പുതുവത്സര ദിനത്തിലെ വാഹനാപകടത്തില്‍ ആറുമരണം

By: Web Desk | Tuesday 1 January 2019 9:55 AM IST


തിരുവനന്തപുരം: പുതുവത്സര ദിനത്തില്‍ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലുണ്ടായ വാഹനാപകടങ്ങളില്‍ ആറുമരണം.

പുതുവത്സര ആഘോഷം കഴിഞ്ഞു മടങ്ങവെ വാഹനാപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു. വാളൂര്‍ പറമ്പന്‍ ജോസിന്റെ മകന്‍ ആല്‍വിന്‍ ആണ് മരിച്ചത്.

ബൈക്ക് ഇലക്‌ട്രിക് പോസ്റ്റിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. ക​ണ്ണ​ങ്ക​ര സ്വ​ദേ​ശി​ക​ളാ​യ 21 വയസ്സ് പ്രായമുള്ള അഭിഷേക്, നെജിന്‍ എന്നിവരാണ് മരിച്ചത്. കോഴിക്കോട് ജില്ലയിലെ ചേളന്നൂര്‍ എന്ന സ്ഥലത്തുവച്ച്‌ പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്.

കൊല്ലം ശാസ്താംകോട്ടയില്‍  ഫില്‍റ്റര്‍ ഹൗസിനു സമീപം ബൈക്കുകള്‍ തമ്മില്‍  കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പുത്തൂര്‍ മാവടി സ്വദേശി അജയന്‍ (29) മരിച്ചു. രാത്രി 12.14നായിരുന്നു അപകടം.

ആലപ്പുഴ കലവൂരില്‍ ബൈക്കില്‍ കാറിടിച്ച് യുവദമ്പതികള്‍  മരിച്ചു. വണ്ടാനം സ്വദേശി സനീഷും ഭാര്യ മീനുവുമാണ് മരിച്ചത്.

Related News