അബുദബിയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം: ആറ് മരണം, 19 പേര്‍ക്ക് പരിക്കേറ്റു

Web Desk

അബുദബി

Posted on January 16, 2020, 7:31 pm

അബുദബിയില്‍ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറ് പേര്‍ മരിച്ചു. 19 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബുദബി ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ റോഡില്‍ അല്‍ റാഹ ബീച്ചിന് സമീപമാണ് അപകടം നടന്നത്.

വ്യാഴാഴ്ച്ച രാവിലെ 6.30ന് ദുബായ് ഭാഗത്തേക്ക് പോവുകയായിരുന്ന ബസും ട്രക്കും തമ്മില്‍ ഇടിക്കുകയായിരുന്നു. മുന്നിലുണ്ടായിരുന്ന വാഹനം അതിവേഗത്തില്‍ കുറുകെ പോയപ്പോള്‍ അപകടമൊഴിവാക്കാന്‍ ട്രക്ക് ഡ്രൈവര്‍ വേഗം കുറച്ചു. എന്നാല്‍ പുറകില്‍ നിന്ന് വന്ന ബസിന് പെട്ടന്ന് നിര്‍ത്താന്‍ കഴിയാതെ ഇടിക്കുകയായിരുന്നു. ട്രക്കിന് മുന്നിലൂടെ കടന്നുപോയ വാഹനത്തിന്റെ  ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.