October 3, 2022 Monday

Related news

September 25, 2022
September 17, 2022
August 11, 2022
July 31, 2022
July 29, 2022
July 4, 2022
June 27, 2022
June 21, 2022
June 16, 2022
June 5, 2022

യുപിയിൽ വാഹനാപകടത്തിൽ ആറ് കര്‍ഷകര്‍ മരിച്ചു

Janayugom Webdesk
ഉത്തര്‍പ്രദേശ്
May 20, 2020 8:23 pm

ഉത്തര്‍പ്രദേശില്‍ പിക്കപ് വാന്‍ ട്രക്കിലിടിച്ച്‌ ആറ് കര്‍ഷകര്‍ മരിച്ചു. പച്ചക്കറികളുമായി പിക്കപ് വാനില്‍ ചന്തയിലേക്ക് പോയ കര്‍ഷകരാണ് അപകടത്തില്‍പ്പെട്ടത്. പിക്കപ് വാനിലുണ്ടായിരുന്ന ഒരാള്‍ക്ക് പരിക്കേറ്റു. ഇറ്റാവയിലാണ് സംഭവം. പരിക്കേറ്റ വ്യക്തിയെ സൈഫായ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അ‍ഞ്ചു പേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്.

കര്‍ഷകരുടെ മരണത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായവും നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. അപകടത്തില്‍ മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് സമാജ്‌വാദി പാര്‍ട്ടിയും അറിയിച്ചു.

Eng­lish Sum­ma­ry: six farm­ers died due to road  acci­dent in UP

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.