നെടുങ്കണ്ടത്ത് വ്യത്യസ്തമായ മൂന്ന് വാഹനപാകടത്തിൽ ആറ് പേർക്ക് പരിക്ക്

Web Desk

നെടുങ്കണ്ടം

Posted on November 22, 2019, 7:10 pm

നെടുങ്കണ്ടത്തും തൂക്കുപാലത്തും ഉണ്ടായ വ്യത്യസ്ത മൂന്ന് വാഹനാപകടങ്ങളിൽ നിരവധി പേർക്ക് പരിക്ക്. നെടുങ്കണ്ടം ടൗണിലും, കൽകൂന്തൽ കരടിവളവിലും തൂക്കുപാലത്തുമാണ് വാഹനാപകടങ്ങൾ ഉണ്ടായത്. മൂന്ന് അപകടങ്ങളിലായി ആറ് പേരെ പരിക്കുകളോടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കരടിവളവിൽ ഫോർഡ് ഫിഗോ കാറും ബൊലേറോ ജീപ്പും തമ്മിലുണ്ടായ കൂട്ടിയിൽ മൂന്ന് പേർക്ക് പരിക്ക് പറ്റി. ബാലഗ്രാം പ്ലാവിളയിൽ ജിജു ലോറൻസ്(45), മാവടി ഏറത്തുമുട്ടത്തുകുന്നേൽ എബ്രഹാം ആന്റണി(55), എഴുകുംവയൽ ആനക്കല്ലിൽ ജോസഫ് തോമസ്(73) എന്നിവർക്കാണ് പരുക്കേറ്റത്. ജിജു, ലോറൻസ് എന്നിവരെ പരിക്ക് ഗുരുതരമായതിനെ തുടർന്ന് കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോസഫ് നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

നെടുങ്കണ്ടം കഴിക്കേക്കവലയിൽ ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം ജീപ്പും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരുക്കേറ്റു. നെടുങ്കണ്ടം മടിക്കാക്കുഴിയിൽ ജോർജ്ജ് ജോസഫ്(50), നെടുങ്കണ്ടം പള്ളിവാതുക്കൽ ശ്രീക്കുട്ടൻ(18) എന്നിവർക്കാണ് ഈ അപകടത്തിൽ പരുക്കേറ്റത്. ഇരുവരും നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. തൂക്കുപാലം വെസ്റ്റുപാറയിൽ ബൊലേറോയും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവതിക്ക് പരുക്കേറ്റു. രാമക്കൽമേട് കുരുവിക്കാനം പുറവൻവീട്ടിൽ ആതിരാ മോഹൻദാസി(23)നാണ് പരുക്കേറ്റത്. ആതിരയെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.