16 January 2025, Thursday
KSFE Galaxy Chits Banner 2

Related news

January 13, 2025
January 13, 2025
January 13, 2025
January 12, 2025
January 12, 2025
January 12, 2025
January 12, 2025
January 12, 2025
January 12, 2025
January 12, 2025

ഓട്ടോയില്‍ ട്രക്ക് ഇടിച്ച് ആറ് മരണം : നിരവധിപേര്‍ക്ക് പരിക്ക്

Janayugom Webdesk
ബംഗളുരു
November 5, 2021 9:44 am

ഹൈദരാബാദ് ബംഗളുരു ഹൈവേയില്‍ കർഷകത്തൊഴിലാളികൾ സഞ്ചരിച്ച ഓട്ടോയിൽ അമിതവേഗതയിലെത്തിയ ട്രക്ക് ഇടിച്ചുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. ഇന്ന് രാവിലെ അനന്തപുരിലെ പാമിഡി മണ്ഡലിന് സമീപമാണ് അപകടം നടന്നത്.

ഓട്ടോയില്‍ കൂടുതലും സ്ത്രീകളായിരുന്നതായാണ് റിപ്പോര്‍ട്ട്. അമിതവേഗതയിലെത്തിയ ട്രക്ക് ഓട്ടോയിൽ ഇടിച്ചതിനെ തുടർന്നാണ് അപകടമുണ്ടായത്. ആറുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്, പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായും പൊലീസ് പറഞ്ഞു.

അതേസമയം, പരിക്കേറ്റ നിരവധി യാത്രക്കാരുടെ നില അതീവഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

eng­lish sum­ma­ry: Six killed, sev­er­al injured in auto-truck collision

you may also like this video

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 16, 2025
January 16, 2025
January 16, 2025
January 16, 2025
January 16, 2025
January 16, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.