Web Desk

ഭോപ്പാല്‍

December 09, 2020, 11:24 am

വാഹനം കിണറ്റിലേക്കുവീണ് ആറ് മരണം: മൂന്ന് പേര്‍ക്ക് പരിക്കേറ്റു

Janayugom Online

മധ്യപ്രദേശില്‍ കാര്‍ കിണറ്റിലേക്ക് മറിഞ്ഞ് ആറ് പേര്‍ മരിച്ചു. മധ്യപ്രദേശിലെ ഛത്തര്‍പൂരിലുള്ള മഹാരാജ്പൂരിലാണ് സംഭവം. ഒമ്പത് പേരാണ് കാറിലുണ്ടായിരുന്നത്. ഇവരില്‍ ആറ് പേര്‍ മരിച്ചതായും പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയില്‍ എത്തിച്ചതായും പൊലീസ് പറഞ്ഞു. വിവാഹ ചടങ്ങിനുപോയവരാണ് അപകടത്തില്‍പ്പെട്ടത്.

Eng­lish Sum­ma­ry: Six killed, three injured in vehi­cle fell in to well

You may like this video also