December 5, 2022 Monday

Related news

November 30, 2022
September 24, 2022
August 25, 2022
May 3, 2022
March 7, 2022
September 22, 2021
July 16, 2021
June 16, 2021
April 20, 2021
April 7, 2021

ആ​ന്ധ്രാപ്രദേശിൽ ആറ്​ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

Janayugom Webdesk
വിശാഖപട്ടണം
June 16, 2021 5:44 pm

ആ​ന്ധ്രാപ്രദേശിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ആറ്​ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. വിശാഖപട്ടണം കോയൂരുമാമ്പ പൊലീസ് സ്​റ്റേഷന്​ സമീപമാണ്​ ഏറ്റുമുട്ടലുണ്ടായത്. സംഭവസ്ഥലത്തു നിന്ന്​ എ കെ 47 ഉൾപ്പടെയുള്ള ആയുധങ്ങൾ കണ്ടെത്തിയതായി പൊലീസ് പറയുന്നു.

പ്രദേശത്ത്​ മാവോയിസ്റ്റുകൾ എത്തിയെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ്​ കോമ്പിംഗ്​ ഓപ്പറേഷൻ നടത്തുന്നതിനിടയിലാണ്​ ഏറ്റുമുട്ടലുണ്ടായത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. വെടിവയ്പ്പിൽ എത്ര പേർക്ക് പരിക്കേറ്റുവെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. രക്ഷപ്പെട്ട മറ്റ്​ മാവോയിസ്റ്റുകൾക്കായി പൊലീസ് ഹെലികോപ്റ്റർ ഉപയോഗിച്ച് കാടിനുള്ളിൽ തിരച്ചിൽ നടത്തിയതായും റിപ്പോർട്ടുണ്ട്. കൂടുതൽ സേനയെ ഉൾപ്പെടുത്തി പ്രദേശത്ത് തെരച്ചിൽ തുടരുകയാണെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Sum­ma­ry: Six Maoists were killed in that Andra Pradesh

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.