June 10, 2023 Saturday

Related news

June 10, 2023
May 29, 2023
May 28, 2023
May 23, 2023
May 22, 2023
May 20, 2023
May 20, 2023
May 11, 2023
May 4, 2023
April 28, 2023

കൊതുകുതിരിയിലെ വിഷവാതകം ശ്വസിച്ച് ഒരു കുടുംബത്തിലെ ആറ് പേര്‍ മരിച്ചു; രണ്ടുപേരുടെ നില ഗുരുതരം

web desk
ന്യൂഡല്‍ഹി
March 31, 2023 3:03 pm

കൊതുകു തിരിയില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ച് ഒരു കുടുംബത്തിലെ ആറ് പേര്‍ ശ്വാസംമുട്ടി മരിച്ചു. രാത്രിയിലുണ്ടായ അപകട വിവരം നാട്ടുകാരില്‍ നിന്ന് പൊലീസ് അറിയുന്നത് രാവിലെ ഒമ്പതുമണിയോടെ. വീടിനുള്ളില്‍ നിന്ന് മൃതദേഹങ്ങളടക്കം ഒമ്പത് പേരെ ആശുപത്രിയിലെത്തിച്ചതായി നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ജോയ് ടിര്‍ക്കി പറഞ്ഞു.

മരിച്ച ആറ് പേരില്‍ നാല് പുരുഷന്മാരും ഒരു സ്ത്രീയും ഒന്നര വയസുള്ള ഒരു കുട്ടിയും ഉള്‍പ്പെടുന്നു. 15 വയസുള്ള പെണ്‍കുട്ടിയും 45 വയസ്സുള്ള ഒരു പുരുഷനും പൊള്ളലേറ്റ് ചികിത്സയിലുണ്ട്. 22 വയസുള്ള യുവാവിനെ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം വിട്ടയച്ചു. ഡല്‍ഹിശാസ്ത്രി പാര്‍ക്കിലെ മച്ചി മാര്‍ക്കറ്റിനടുത്തായിരുന്നു സംഭവം. രാത്രിയില്‍ കൊതുകുതിരി കത്തിച്ചുവച്ച ശേഷം കുടുംബാംഗങ്ങള്‍ ഉറങ്ങാന്‍ കിടന്നു. ഇതിനിടെ തിരിയില്‍ നിന്ന് തലയിണയ്ക്ക് തീപിടിച്ചു. രണ്ടുപേര്‍ തീപിടിത്തത്തിലും നാലുപേര്‍ ശ്വാസംമുട്ടിയുമാണ് മരിച്ചത്. ചികിത്സയിലുള്ള രണ്ട് പേരുടെ നില ഗുരുതരമാണ്-പൊലീസ് ഉദ്യോഗസ്ഥര്‍ വിവരിച്ചു. വീടിന് തീപിടിച്ചതായി രാവിലെ ഒമ്പത് മണിയോടെയാണ് വിവരം ലഭിച്ചതെന്ന് ഐടിജി ക്രൈം ഹിമാന്‍ഷു മിശ്ര പറഞ്ഞു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനയച്ചെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

കൊതുകു തിരിയിലെ വിഷം

കൊതുകു തിരികളില്‍ ഡിഡിടി, കാര്‍ബണ്‍ ഫോസ്ഫറസ്, മറ്റ് അപകടകരമായ വസ്തുക്കള്‍ എന്നിവ അടങ്ങിയിരിക്കുന്നു. അടച്ചിട്ട മുറിയില്‍ കൊതുകു തിരി കത്തിച്ച് ഉറങ്ങുന്നതിലൂടെ മുറിക്കുള്ളിലെ വാതകത്തിന് പുറത്തേക്ക് പോകാനികില്ല. തിരി കത്തുമ്പോള്‍ മുറിയില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് നിറയും. മുറിയിലെ ഓക്‌സിജന്റെ അളവ് കുറയുകയും ക്രമേണ, കാര്‍ബണ്‍ മോണോക്‌സൈഡ് വ്യക്തിയുടെ ശരീരത്തില്‍ നിറയുകയും ചെയ്യും. ഈ സമയം ശ്വസനം ബുദ്ധിമുട്ടുണ്ടാവും. മരണത്തിന് കാരണമാകും. ഒരു കൊതുകു തിരി 100 സിഗററ്റിനെപ്പോലെ അപകടകരമാണെന്നാണ് ഒരു ഗവേഷണ ഫലം. ഏകദേശം 2.5 പിഎം (പാര്‍ട്ടിക്കിള്‍ പൊലൂഷന്‍) പുറത്തുവരും.

 

Eng­lish Sam­mury: Six mem­bers of a fam­i­ly died suf­fo­ca­tion after mos­qui­to coil trig­gers fire and smoke in Del­hi’s Shas­tri Park

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.