September 26, 2022 Monday

സിറ്റി ഗ്യാസ്, സിഎൻജി പദ്ധതികൾ ആറ് മാസത്തിനകം

Janayugom Webdesk
കൊച്ചി
September 13, 2020 9:56 pm

കൊച്ചി – മംഗളൂരു എൽഎൻജി പൈപ്പ് ലൈൻ പദ്ധതി കമ്മിഷൻ ചെയ്താലുടൻ എറണാകുളം മുതൽ കാസർകോട് വരെ സിറ്റി ഗ്യാസും സിഎൻജിയും ലഭ്യമാക്കാനുള്ള നടപടികൾ ഊർജിതമായി. അടുത്ത മാർച്ചിനകം കൊച്ചിയിൽ 40, 000 ഗാർഹിക കണക്ഷനും 10 പുതിയ സിഎൻജി സ്റ്റേഷനും സജ്ജമാകും.

കൊച്ചിയിലെ എൽഎൻജി ടെർമിനലിൽ നിന്ന് മംഗലാപുരത്തേക്ക് ദ്രവീകൃത പ്രകൃതിവാതകം (എൽഎൻജി) എത്തിക്കുന്ന പൈപ്പ് ലൈൻ നിർമ്മാണം ഗ്യാസ് അതോറിറ്റി ഒഫ് ഇന്ത്യ ലിമിറ്റഡ് (ഗെയിൽ) പൂർത്തിയാക്കിയതോടെ, സിറ്റി ഗ്യാസ് പദ്ധതിക്കും വേഗത വർധിച്ചു. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെയും അഡാനി ഗ്രൂപ്പിന്റെയും സംയുക്ത സംരംഭമായ ഐഒസി അഡാനി ഗ്യാസ് ലിമിറ്റഡാണ് സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കുന്നത്.

കൊച്ചിയിൽ തുടക്കം കുറിച്ച പദ്ധതിയിൽ എറണാകുളം മെഡിക്കൽ കോളജ് കാന്റീനിൽ ഉൾപ്പെടെ 2,500 ഗാർഹിക കണക്ഷൻ നൽകി. 14,500 വീടുകളിലേക്ക് പൈപ്പ് ലൈൻ സ്ഥാപിച്ചു. വാഹനങ്ങൾക്ക് ഇന്ധനമായി കംപ്രസ്ഡ് നാച്വറൽ ഗ്യാസ് (സിഎൻജി) നൽകുന്നതും ഐഒസി അഡാനിയാണ്. പെട്രോൾ പമ്പുകളിൽ സിഎൻജി സ്റ്റേഷൻ വിതരണത്തിനുള്ള പൈപ്പിടാൻ തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി ലഭിക്കുന്നതിലെ തടസങ്ങൾ നീങ്ങി. എൽപിജിയെക്കാൾ സിഎൻജിക്ക് 30 ശതമാനം വിലക്കുറവുണ്ട്.

Eng­lish sum­ma­ry; six months ago in city gas, CNG

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.