രാജമല പെട്ടിമുടിയിലെ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ട ആറു പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 49 ആയി. ഇനി 22 പേരെയാണ് കണ്ടെത്താനുളളത്.
രാജമലയിലെ ഉരുള്‍പൊട്ടലില്‍ 83 പേരെയാണ് കാണാതായത്. ഇതില്‍ 12 പേരെ നേരത്തെ തന്നെ രക്ഷപ്പെടുത്തിയിരുന്നു. സമീപത്തെ പുഴയില്‍ ഡ്രോണ്‍ ഉപയോഗിച്ചും, മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് പൊലീസ് ഡോഗ് സ്വകാഡിനെ ഉപയോഗിച്ചുമാണ് തെരച്ചില്‍ പുരോഗമിക്കുന്നത്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഒലിച്ചെത്തിയ പാറക്കൂട്ടങ്ങളാണ് തെരച്ചലിന് തടസ്സമാകുന്നത്. സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചാണ് പാറ പൊട്ടിച്ചും രക്ഷാപ്രവര്‍ത്തനം വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് ശ്രമം.
ENGLISH SUMMARY: SIX MORE DEAD BODIES FOUND FROM RAJAMALA
YOU MAY ALSO LIKE THIS VIDEO