മേഘാലയയില്‍ വിഷക്കൂണ് കഴിച്ച് ഒരു കുടുംബത്തിലെ ആറു പേര് മരിച്ചു. കാട്ടില്‍ നിന്നു ശേഖരിച്ച കൂണ് പാചകം ചെയ്ത് കഴിച്ച കുടുംബത്തിനാണ് വിഷബാധയേറ്റത്. വെസ്റ്റ് ജയിന്റിയ ഹില്‍സ് ജില്ലയിലാണ് സംഭവം. അമാനിറ്റ ഫലോയ്ഡ്സ് എന്ന വിഷക്കൂണാണ് കഴിച്ചതെന്നു കണ്ടെത്തിയിട്ടുണ്ട്. നേരിട്ട് കരളിനെ ബാധിക്കുന്നതാണ് ഇതിലെ വിഷാംശമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. ഇവരുടെ കുടുംബാംഗങ്ങളായ പതിനെട്ടു പേര്‍ക്കു കൂടി വിഷക്കൂണ് കഴിച്ച് അസ്വസ്ഥതകളുണ്ടായി. തലകറക്കം, ഛര്‍ദ്ദി എന്നിവ അനുഭവപ്പെട്ടവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മരണത്തിന്റെ തൊപ്പി എന്നാണ് അമാനിറ്റ ഫലോയ്ഡ്സ് എന്ന ഈ വിഷക്കൂൺ അറിയപ്പെടുന്നത്. ഭക്ഷ്യയോഗ്യമായ കൂൺ ആണെന്ന് തെറ്റിദ്ധരിച്ചായിരിക്കും ഇത് കഴിച്ചതെന്ന് കരുതുന്നു. മരിച്ചവരിൽ പതിനാല് വയസുളള പെണ്‍കുട്ടിയും ഉൾപ്പെടുന്നുണ്.
ENGLISH SUMMARY: six people died in a family by eating mushroom
YOU MAY ALSO LIKE THIS VIDEO