കേന്ദ്ര സർക്കാരിന്റെ സ്വകാര്യവൽക്കരണ നയങ്ങളുടെ ഭാഗമായി എറണാകുളം സൗത്ത് റയിൽവേ സ്റ്റേഷൻ ഉൾപ്പെടെ രാജ്യത്തെ പ്രധാനപ്പെട്ട ആറ് റയിൽവേ സ്റ്റേഷനുകൾ പാട്ടത്തിന് നൽകുന്നു. ന്യൂഡൽഹി, തിരുപ്പതി, ഡെറാഡൂൺ, നെല്ലൂർ, പുതുച്ചേരി ഉൾപ്പെടെയുള്ള റെയിൽവേ സ്റ്റേഷനുകളാണ് ആദ്യ ഘട്ടത്തിൽ ആധുനികവത്കരിച്ച് പ്രവർത്തിപ്പിക്കുന്നതിന് സ്വകാര്യ കമ്പനികൾക്ക് പാട്ടത്തിന് നൽകുന്നത്. റെയിൽവേ ലാൻഡ് ഡെവലപ്മെന്റ് അതോറിറ്റി (ആർഎൽഡിഎ) യാണ് 60 വർഷത്തേക്ക് പാട്ടത്തിന് നൽകുന്നതിനുള്ള ടെൻഡർ ക്ഷണിച്ചത്.
ഫെബ്രുവരി 22 നകം ഓൺലൈനായി ഇ –ടെൻഡർ നൽകണമെന്നുമാണ് വിജ്ഞാപനത്തിലുള്ളത്. ആർഎൽഡിഎയും സ്വകാര്യ കമ്പനിയുമായി ചേർന്നുള്ള സബ്സിഡിയറി കമ്പനിയായ ഐആർഎസ്ഡിസിയും ചേർന്ന് രാജ്യത്തെ 123 റെയിൽവേ സ്റ്റേഷനുകൾ പാട്ടത്തിനു നൽകാനുള്ള പദ്ധതിയുടെ ആദ്യഘട്ടമായാണ് പ്രധാന റെയിൽവേ സ്റ്റേഷനുകൾ വാണിജ്യാടിസ്ഥാനത്തിൽ നവീകരിക്കാനുള്ള പദ്ധതി. റെയിൽവേ സ്റ്റേഷനും പരിസരവുമുൾപ്പെടുന്ന ഭൂമിയുമാണ് കമ്പനികൾക്കു പാട്ടത്തിനു നൽകുന്നത്.
അന്താരാഷ്ട്ര നിലവാരത്തിലുള്ള റെയിൽവേ സ്റ്റേഷനും വാണിജ്യ സമുച്ചയവും നിർമിച്ച് ഫീസ് ഈടാക്കി കമ്പനികൾക്ക് പ്രവർത്തിക്കാം.
കേരളത്തിന്റെ വാണിജ്യതലസ്ഥാനമായ എറണാകുളത്തെ വലിയ സ്റ്റേഷനായ എറണാകുളം ജംഗ്ഷൻ (സൗത്ത് ) സ്റ്റേഷനും പരിസരവുമുൾപ്പെടെ റെയിൽവേയുടെ 48 ഏക്കർ സ്ഥലമാണ് പാട്ടത്തിനു നൽകുന്നത്. റയിൽവേ സ്റ്റേഷൻ സ്വകാര്യ സ്ഥാപനങ്ങൾക്ക് പാട്ടത്തിന് നൽകുന്നതോടെ നിലവിലുള്ള എല്ലാ ഫീസുകളും കുത്തനെ വർദ്ധിപ്പിച്ചേക്കാം.
ENGLISH SUMMARY: Six railway stations including Ernakulam for lease
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.