June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

ആറുവയസ്സുകാരന്റെ കൊലപാതകം: ജില്ലാ പോലീസ്‌ മേധാവി അന്വേഷിക്കണമെന്ന്‌ മനുഷ്യാവകാശ കമ്മീഷന്‍

By Janayugom Webdesk
February 13, 2020

മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ പാര്‍പ്പിക്കുന്ന കോഴിക്കോട്‌ വെള്ളിമാടുകുന്നിലെ സര്‍ക്കാര്‍ അഭയകേന്ദ്രത്തില്‍ ആറുവയസ്സുകാരന്‍ കൊല്ലപ്പെട്ടതിനെ കുറിച്ച്‌ ജില്ലാ പോലീസ്‌ മേധാവി വിശദമായി അന്വേഷിക്കണമെന്ന്‌ സംസ്ഥാന മനുഷ്യവകാശ കമ്മീഷന്‍. സ്ഥാപനത്തിന്റെ സൂപ്രണ്ട്‌ മാര്‍ച്ചില്‍ കോഴിക്കോട്‌ നടക്കുന്ന സിറ്റിംഗില്‍ നേരിട്ട്‌ ഹാജരാകണമെന്നും കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി മോഹനദാസ്‌ ആവശ്യപ്പെട്ടു. സാമൂഹികനീതി വകുപ്പ്‌ ഡയറക്‌ടര്‍ നിഷ്‌പക്ഷമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. റിപ്പോര്‍ട്ടുകള്‍ നാലാഴ്‌ചയ്‌ക്കകം സമര്‍പ്പിക്കണം.
കേസില്‍ നാലുകുട്ടികള്‍ക്കെതിരെ പോലീസ്‌ കൊലക്കുറ്റം ചുമത്തി. കൊല്ലപ്പെട്ട കുട്ടികള്‍ക്കൊപ്പം മുറിയിലുണ്ടായിരുന്ന മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കെതിരെയാണ്‌ കൊലപാതക കേസ്‌ രജിസ്റ്റര്‍ ചെയ്‌തത്‌. അതേസമയം സ്ഥാപനത്തിലെ ജീവനക്കാര്‍ക്കെതിരെ പോലീസ്‌ കേസെടുത്തിട്ടില്ലെന്ന്‌ പത്രറിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണ്‌ മരിച്ചത്‌. കൊല്ലപ്പെട്ട കുട്ടിക്കൊപ്പം 18 വയസ്സുള്ള ആളെ പാര്‍പ്പിച്ചത്‌ ഉദ്യോഗസ്ഥരുടെ വീഴ്‌ചയാണെന് ആരോപണമുണ്ട്‌. പ്രമുഖ മന:ശാസ്‌ത്രഞ്‌ജന്‍ ഡോ. സി.ജെ. ജോണ്‍ സമര്‍പ്പിച്ച പരാതിയിലാണ്‌ നടപടി. കൊലപാതകം നടക്കുമ്പോള്‍ സ്ഥാപനത്തിലെ ജീവനക്കാര്‍ എവിടെയായിരുന്നു എന്നത്‌ ദുരുഹമാണെന്ന്‌ കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. 18 വയസ്സുള്ള കുട്ടി എങ്ങനെയാണ്‌ സ്ഥാപനത്തില്‍ താമസിക്കുന്നതെന്ന്‌ അന്വേഷിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ പോലീസിന്റെ വിശദമായ അന്വേഷണം ആവശ്യമാണ്‌. സ്ഥാപനത്തിന്റെ ബോര്‍ഡില്‍ പോലും ന്യൂനതയുണ്ടെന്ന്‌ ഡോ. സി ജെ ജോണ്‍ പരാതിയില്‍ പറഞ്ഞു. മാനസിക ന്യൂനതയുള്ള കുട്ടികളുടെ കേന്ദ്രം എന്നാണ്‌ ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്‌.

Eng­lish sum­ma­ry: six year old child mur­der case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.