Saturday 16, October 2021
Follow Us
EDITORIAL Janayugom E-Paper
Web Desk

കൊച്ചി

July 28, 2021, 10:46 am

പഠിക്കാത്തതിന് ആറുവയസ്സുകാരിക്ക് പിതാവിന്റെ ക്രൂരമര്‍ദ്ദനം; സംഭവം എറണാകുളത്ത്

Janayugom Online

എറണാകുളം തോപ്പുംപടിയില്‍ ആറുവയസ്സുകാരിക്ക് പിതാവിന്റെ ക്രൂരമര്‍ദ്ദനം. പഠിക്കുന്നില്ല എന്നാരോപിച്ചാണ് പിതാവ് കുട്ടിയെ മര്‍ദ്ദിച്ചത്. കുട്ടിയുടെ പിതാവ് സേവിയർ റോജനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ കെയർ ഹോമിലേക്ക് മാറ്റി. കുട്ടിയുടെ ശരീരത്തിൽ പരിക്കുകൾ ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു. ചൂരൽ കൊണ്ട് ദേഹമാകെ തലങ്ങും വിലങ്ങും അടിയേറ്റ പാടുകളുണ്ട്.

നാട്ടുകാരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയാണ് സംഭവത്തില്‍ ഇടപെട്ടത്. തുടര്‍ന്നാണ് പൊലീസില്‍ വിവരം അറിയിച്ചത്. ഇയാള്‍ ഭാര്യയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയിരുന്നു. ഇയാള്‍ക്കൊപ്പമാണ് കുട്ടി താമസിക്കുന്നത്. ഇടക്കിടയ്ക്ക് കുഞ്ഞിനെ മര്‍ദിക്കുമായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.

You may also like this video: