24 April 2024, Wednesday

Related news

April 19, 2024
April 17, 2024
April 13, 2024
April 13, 2024
April 6, 2024
April 3, 2024
March 22, 2024
March 18, 2024
February 24, 2024
February 19, 2024

ആറു വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തയാളെ സിസിടിവിയില്‍ കണ്ടെത്തി: പെണ്‍കുട്ടി അയാളെ പിന്തുടരുന്നതായും ദൃശ്യങ്ങളില്‍

Janayugom Webdesk
ന്യൂഡല്‍ഹി
October 23, 2021 8:32 pm

ഡല്‍ഹിയില്‍ വീണ്ടും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ക്രൂരമായ ബലാത്സംഗത്തിനിരയായി. ഡല്‍ഹിയിലെ രണ്‍ജിത് നഗറിലാണ് സംഭവം. ഇന്ന് രാവിലെയാണ് ആഹാരം കഴിക്കാന്‍ തൊട്ടടുത്ത വീട്ടിലേക്ക് പോയ പെണ്‍കുട്ടിയെ പ്രദേശവാസിതന്നെയായ യുവാവ് ലൈംഗികപീഡനത്തിനിരയാക്കിയത്.

വീട്ടിലേക്ക് തിരിച്ചെത്തിയ പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിന്നും ചോരയൊഴുകുന്നുണ്ടായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തില്‍ പ്രതിയെ സിസിടിവില്‍ കണ്ടെത്തിയിട്ടുണ്ട്. അതേസമയം പെണ്‍കുട്ടി ഇയാളെ പിന്തുടരുന്നതും ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ പ്രതിയെ ഇതുവരെ കണ്ടെത്തിയിട്ടില്ല. സ്വകാര്യ ഭാഗങ്ങളില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.

15 വയസുകാരിയായ പെണ്‍കുട്ടി ഡല്‍ഹിയിലെ കൊട്ല മുബാരക്പൂരില്‍ പീഡനത്തിനിരയായി ഏതാനും ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് ഇവിടെ നിന്ന് മറ്റൊരു പീഡന കേസ് കൂടി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

 

Eng­lish Sum­ma­ry: six-year-old girl bru­tal­ly raped

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.