കണ്ണൂർ കൊളച്ചേരിയിൽ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന ആറ് വയസുകാരി മരിച്ചു. കണ്ണൂർ സ്വദേശികളായ നബീൽ- റസാന ദമ്പതികളുടെ ഏക മകൾ സിയാ നബീൽ ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. അമ്മയുടെ കൂടെ തൊട്ടടുത്ത വീട്ടിലേക്ക് പോകുമ്പോഴാണ് സിയക്ക് പാമ്പ് കടിയേറ്റത്.
കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം എത്തിച്ചെങ്കിലും പിന്നീട് സ്ഥിതി ഗുരുതരമായതോടെ കോഴിക്കോട്ടേക്ക് മാറ്റി. ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുന്നതിനിടെയാണ് കുട്ടി ഇന്ന് രാവിലെയാണ് കുട്ടി മരിച്ചത്. നാറാത്ത് എഎൽപി സ്കൂൾ ഒന്നാം ക്ലാസ്സ് വിദ്യാർഥിയാണ് മരിച്ച സിയാ.
ENGLISH SUMMARY: six year old girl died in kannur due to snake bite
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.