Web Desk

ലഖ്നൗ

November 15, 2020, 7:03 pm

യുപിയിൽ ആറുവയസുകാരി കൊ ല്ല പ്പെട്ട നിലയിൽ; നരബലിക്ക് ശ്രമമെന്ന് സംശയം

Janayugom Online

ഉത്തർപ്രദേശിൽ ദീപാവലി ദിനത്തിൽ ദുർമന്ത്രവാദത്തിന് ഇരയായി ആറുവയസുകാരിക്ക് ദാരുണാന്ത്യം. ആന്തരികാവയവങ്ങൾ നഷ്ടപ്പെട്ട നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. സംഭവത്തിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു. കാൺപൂരിലെ ഭദ്രാസ് ഗ്രാമത്തിലാണ് സംഭവം.

കരൺ ശൻഖവാറിന്റെ മകളായ ശ്രേയയെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ട് പടക്കം വാങ്ങാനായി പെൺകുട്ടി വീട്ടിൽ നിന്ന് പുറത്തുപോയിരുന്നു. രാത്രി വൈകിയിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചിറങ്ങി.
കാളി ക്ഷേത്രത്തിനടുത്തുള്ള കുറ്റിക്കാട്ടിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ശരീരം കുത്തിക്കീറി ആന്തരികാവയവങ്ങൾ പുറത്തെടുത്ത നിലയിലായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും അറസ്റ്റിലായവരെ ചോദ്യംചെയ്യുകയാണെന്നും റൂറൽ എസ്പി ബ്രിജേഷ് ശ്രീവാസ്തവ അറിയിച്ചു.

Eng­lish sum­ma­ry; Six-year-old girl killed in UP

You may also like this video;