മൂവാറ്റുപുഴ: ആറു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ പിതാവിനും പിതൃസഹോദരിയുടെ രണ്ട് മക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികള്‍ക്കെതിരെ പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തിരിക്കുന്നത് .
മൂവാറ്റുപുഴ വാളകത്താണ് കേസിനാസ്പദമായ സംഭവം. മജിസ്‌ട്രേട്ട് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കേസ് എടുത്തെങ്കിലും പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. സംഭവത്തിന് ശേഷം ഇവര്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു .
പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് മഹിളാ അസോസിയേഷന്‍ നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കേസിനു പിന്നിലെ ദുരൂഹതകള്‍ അന്വേഷിക്കണമെന്നും പ്രതികളെ കണ്ടെത്തി നിയമത്തിനു മുന്നില്‍ എത്തിക്കണമെന്നും ആവശ്യപ്പെട്ട് വാര്‍ഡ് അംഗത്തിന്റെ നേതൃത്വത്തിലും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.