May 27, 2023 Saturday

Related news

May 16, 2023
November 9, 2022
October 15, 2022
October 11, 2022
September 13, 2022
July 1, 2022
June 26, 2022
June 13, 2022
May 15, 2022
April 24, 2022

അങ്ങനെ 6 വർഷം നീണ്ട ഒരു യുദ്ധം അവസാനിപ്പിക്കാനും സൂര്യഗ്രഹണം കാരണമായി!

Janayugom Webdesk
December 26, 2019 7:07 pm

ഏറെ നാളത്തെ ഇടവേളകൾക്ക് ശേഷം അനുഭവപ്പെടുന്ന ഒരു പ്രതിഭാസമാണ് സൂര്യഗ്രഹണം. സൂര്യഗ്രഹണ സമയത്ത് സൂര്യനെ നേരിട്ട് നഗ്നനേത്രങ്ങൾ കൊണ്ട് നോക്കാൻ പാടില്ല, ചില ഭക്ഷണങ്ങൾ കഴിക്കാൻ പാടില്ല തുടങ്ങി ശാസ്ത്രീയവും അശാസ്ത്രീയവുമായ നിരവധി വിശ്വാസങ്ങൾ നിലനിൽക്കുന്നുണ്ട്. എന്നാൽ ആറുവർഷം നീണ്ടു നിന്ന ഒരു യുദ്ധം അവസാനിക്കാൻ സൂര്യഗ്രഹണം കാരണമായ ഒരു കഥയുണ്ട്.

ക്രിസ്തുവിനും മുമ്പ് എഡി 585ൽ ആധുനിക തുർക്കിയിലെ ലിഡിയക്കാരും ഏഥൻസും തമ്മിൽ ആറു വർഷമായി യുദ്ധം തുടർന്ന് പോരുകയായിരുന്നു. പെട്ടന്നൊരു ദിവസം പകൽ സമയത്ത് ആകാശവും അന്തരീക്ഷവുമെല്ലാം ഇരുൾ മൂടിയത്. ഇത് യുദ്ദം അവസാനിപ്പാനുള്ള ദൈവത്തിന്റെ അടയാളമാകാം എന്ന് സൈനികർ കരുതുകയും സൈന്യം യുദ്ധം അവസാനിപ്പിക്കുകയും ചെയ്യുകയായിരുന്നു.

you may also like this video

ശാസ്ത്രലോകം കാത്തിരുന്ന നൂറ്റാണ്ടിലെ വിസ്മയമായ വലയ സൂര്യഗ്രഹണം ഇന്ന് രാവിലെ എട്ട് മതൽ 11 വരെയായിരുന്നു. ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്‍ ഭൂമിയെ ചുറ്റി സഞ്ചരിക്കുന്നതിനിടയില്‍ സൂര്യനും ഭൂമിക്കും ഇടയില്‍ വരുന്ന സന്ദര്‍ഭങ്ങളുണ്ട്. ഇത്തരത്തില്‍ നേര്‍രേഖപാതയില്‍ വരുമ്പോള്‍ സൂര്യനെ ചന്ദ്രന്‍ മറയ്ക്കും. അതായത് ചന്ദ്രന്റെ നിഴല്‍ ഭൂമിയില്‍ പതിക്കും . ഇതാണ് സൂര്യഗ്രഹണം. ഭൂമിയില്‍ നിന്ന് ചന്ദ്രന്‍ കൂടുതല്‍ അകന്ന് നില്‍ക്കുന്ന സമയമാണെങ്കില്‍ ചന്ദ്രനും സൂര്യനും നേര്‍രേഖയില്‍ വന്നാലും സൂര്യബിംബം പൂര്‍ണമായി മറക്കപ്പെടില്ല. ഇതാണ് വലയ സൂര്യഗ്രഹണം. ഒൻപത് വർഷത്തിന് ശേഷമാണ് രണ്ടാമത്തെ വലിയ സൂര്യഗ്രഹണം ഇന്ന് ദൃശ്യമായത്, വടക്കൻ കേരളത്തിൽ പൂർണ വലയഗ്രഹണവും മറ്റ് ജില്ലകളിൽ ഭാഗിക ഗ്രഹണവും ദൃശ്യമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.