നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ താരമാണ് സ്‌ക്ന്ദ അശോക്. സ്‌കൂള്‍കോളജ് കാലഘട്ടവും പ്രണയവും തുറന്ന് കാട്ടിയ നിരവധി ചിത്രങ്ങളാണ് മലയാളത്തില്‍ ഒരുങ്ങിയിട്ടുള്ളത്.
അത്തരത്തിലുള്ള ചിത്രങ്ങള്‍ ആരാധകര്‍ എപ്പോഴും ഏറ്റെടുക്കാറുണ്ട്. 2006ല്‍ പുറത്തിറങ്ങിയ ഹിറ്റായ ചിത്രമാണ് നോട്ട് ബുക്ക്. റോമ, പാര്‍വ്വതി തിരുവോത്ത്, മരിയ റോയ്, സക്ന്ദ , സുരേഷ്‌ഗോപി എന്നിവരൊക്കെയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. സ്‌കന്ദ ഡാന്‍സ് ഷോകളിലും തമിഴ് കന്നഡ ചിത്രങ്ങളിലും സജീവമായി. ഒപ്പം കന്നഡ മിനിസക്രീന്‍ രംഗത്തും താരം സജീവമാണ്.
കന്നഡത്തിലെ രാധരമണ എന്ന സീരിയല്‍ വലിയ ഹിറ്റായിരുന്നു. പ്രണയവിവാഹമായിരുന്നു ഇവരുടേത്. നാലുവര്‍ഷത്തിലധികമായി പ്രണയത്തിലായിരുന്ന ഇരുവരും വിവാഹിതരാകാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് 2018 മേയ് 30ന് ഇവര്‍ വിവാഹിതരായി.ശിഖ പ്രസാദിനെയാണ് താരം വിവാഹം ചെയ്തത്. ഒരുമിച്ചുളള ചിത്രങ്ങളൊക്കെ സ്‌കന്ദ ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ ഒരു കുഞ്ഞിനെ പ്രതീക്ഷിക്കുകയാണ് ഇരുവരും.ഭാര്യയുടെ ബേബി ഷവര്‍ ചിത്രങ്ങളാണ് സ്‌കന്ദ ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.
അച്ഛനാകാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ് താരം. ബാംഗ്ലൂരിലാണ് തന്റെ ഭാര്യയ്ക്കായി ബേബി ഷവര്‍ ഒരുക്കിയത്. ചെറിയ ചടങ്ങായിരുന്നുവെങ്കിലും സിനിമയിലെ താരത്തിന്റെ അടുത്ത സുഹൃത്തുക്കള്‍ ചടങ്ങിന് എത്തിയിരുന്നു. ഇപ്പോള്‍ മനോഹരമായ ബേബിഷവര്‍ ചിത്രങ്ങള്‍ വൈറലാവുകയാണ്. കന്നഡ മിനിസ്‌ക്രീന്‍ ആരാധകര്‍ക്ക് സുപരിചിതനാണ് സ്‌കന്ദ. രാധ രമണ എന്ന സീരിയലിലെ രമണ്‍ എന്ന കഥാപാത്രമായി ഉത്തരവാദിത്തമുളള കുടുംബസ്‌നേഹമുളള പുരുഷന്റെ പ്രതീകമായി മാറുകയായിരുന്നു സ്‌ക്ന്ദ.
ഇടയ്ക്ക് ഭാര്യ്‌ക്കൊപ്പമുള ചിത്രം പങ്കുവച്ചുകൊണ്ട് കൊറോണ വ്യാപിക്കുന്നതിന്റെ ആശങ്ക താരം പങ്കുവച്ചിരുന്നു. മറ്റുള്ളവരെ അപേക്ഷിച്ച് ഗര്‍ഭിണികള്‍ക്ക് പ്രതിരോധശേഷി വളരെ കുറവാണെന്നും അതിനാല്‍ എന്തെങ്കിലും അത്യാവശ്യ ഘട്ടത്തില്‍ അല്ലാതെ ആശുപത്രിയില്‍ പോകുന്നത് നിര്‍ത്തിയെന്നും താരം പറഞ്ഞിരുന്നു. എല്ലാകാര്യങ്ങളിലും അതീവ ശ്രദ്ധ പുലര്‍ത്തുന്നുണ്ടെന്നും സ്‌കന്ദ വ്യക്തമാക്കിയിരുന്നു. അച്ഛനാകാന്‍ ഒരുങ്ങുന്ന താരത്തിന് ആശംസകള്‍ അറിയിക്കുകയാണ് ആരാധകര്‍. നിയമവിദ്യാഭ്യാസത്തില്‍ നിന്ന് ബിരുദമെടുത്ത ശേഷം ബാംഗ്ലൂരിലെ ഒരു റിയല്‍ എസ്‌റ്റേറ്റ് കമ്പനിയുടെ ഒരു റിയല്‍ എസ്‌റ്റേറ്റ് അഭിഭാഷകനായി പ്രവര്‍ത്തിച്ചു.
പിന്നീട് റിയല്‍ എസ്‌റ്റേറ്റ് ലീഗല്‍ അഡ്വൈസറായി ഫ്രഞ്ച് റീട്ടെയില്‍ കമ്പനിയിലേക്ക് മാറി. 2015 ജനുവരിയില്‍ കന്നഡ ഫിലിമിലെ സ്ത്രീ ലീഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു. എന്നാല്‍ ആ ചിത്രം എടുത്തില്ല. .പൃഥ്വി കുമാര്‍ സംവിധാനം ചെയ്ത യു ടേണിനൊപ്പം മെയ് 2016 ലാണ് കന്നഡയില്‍ ആദ്യമായി അരങ്ങേറ്റം കുറിച്ചത്.ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുകയും പിന്നീട് ഇന്ത്യയിലും ലോകമെമ്പാടും റിലീസ് ചെയ്യുകയും ചെയ്തു.. മലയാളത്തില്‍ പിന്നീട് ചില വേഷങ്ങള്‍ ചെയ്‌തെങ്കിലും മറ്റു ഭാഷകളിലെ ചിത്രങ്ങളിലും മിനിസ്‌ക്രീനിലും സജീവമാകുകയായിരുന്നു താരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.