29 March 2024, Friday

മത്സ്യക്കുളത്തിനായ് നിലം കുഴിച്ചൂ കിട്ടിയത് ‘അസ്ഥികൂടം’ ; ഞെട്ടി നാട്ടുകാരും പൊലീസും, ‘കോള്‍ഡ് കേസ്’ മോഡല്‍ അന്വേഷണം!

Janayugom Webdesk
August 19, 2021 12:16 pm

മത്സ്യക്കുളം നിർമ്മിക്കാനായി നിലം കുഴിച്ചപ്പോൾ പൊങ്ങി വന്നത് അസ്ഥികൂടം .അസ്ഥികൂടം കണ്ടെത്തിയ സ്ഥാലത്തു പരിശോധന നടത്തിയപ്പോൾ കൂടുതൽ മൃതദേഹാവശിഷ്ടങ്ങലും കണ്ടെത്തി .കോട്ടയം വൈക്കം ചെമ്മനത്തുകരയിലാണ് സിനിമാകഥയെ അനുസ്മരിപ്പിക്കുന്ന സംഭവം. അസ്ഥികൂടം കണ്ടെത്തിയ സ്ഥലത്ത് കൂടുതല്‍ അസ്ഥി കഷണങ്ങള്‍ കണ്ടെത്തുകയായിരുന്നു. കണ്ടെത്തിയ അസ്ഥികൂടങ്ങള്‍ പരിശോധനയ്ക്ക് അയക്കും. മരിച്ചയാളുടെ ലിംഗ നിര്‍ണയം, മൃതദേഹത്തിന്റെ കാലപ്പഴക്കം, മരിച്ചതെങ്ങനെ തുടങ്ങിയ കാര്യങ്ങള്‍ ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്താനാണ് പൊലീസ് നീക്കം. 

വര്‍ഷങ്ങളായി പുല്ലും പായലും നിറഞ്ഞ് കിടന്ന സ്ഥലത്ത് നിന്നാണ് ഇപ്പോൾ അസ്ഥികൂടം കണ്ടെത്തിയത്. തൊട്ടടുത്തുള്ള കരിയാറിന് കുറുകെ കടത്തുണ്ടായിരുന്ന ഈ ഭാഗത്ത് പ്രളയത്തില്‍ വെള്ളം കയറിയിരുന്നു. ആറ്റിലൂടെ ഒഴുകി വന്ന മൃതദേഹം ഇവിടെ തങ്ങി നിന്നതാണോയെന്ന സംശയവും ഉയരുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രദേശത്തുനിന്നും കാണാതായവരുടെ പട്ടിക തയ്യാറാക്കാനും പൊലീസ് ശ്രമം തുടങ്ങി.
eng­lish sum­ma­ry; skele­ton came up when the ground was dug to build a fish pond
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.