കേരളത്തിലെ ഗ്രാമീണ യുവതയ്ക്ക് നൈപുണ്യ വികസന പരിശീലനം നൽകാനുള്ള പദ്ധതിയുമായി പ്രമുഖ വസ്ത്രവ്യാപാര ബ്രാൻഡായ പോപ്പീസ് ബേബികെയർ. കേന്ദ്ര സർക്കാരിന്റെ നൈപുണ്യ വികസന പദ്ധതിയായ ദീനദയാൽ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന (ഡി.ഡി.യു — ജി.കെ.വൈ) വഴിയാണ് പോപ്പീസ് ബേബി കെയർ സംസ്ഥാനത്തു പദ്ധതി നടപ്പാക്കുന്നത്. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ ഗ്രാമീണ യുവതയ്ക്ക് തൊഴിലധിഷ്ഠിത നൈപുണ്യ വികസന പരിശീലനം നൽകുകയും അത് വഴി തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
വസ്ത്ര നിർമ്മാണം, ഹോം ഫർണിഷിംഗ് തുടങ്ങിയ മേഖലകളിൽ വിദഗ്ദ്ധ പരിശീലനം നൽകുന്നതിനായി മലപ്പുറത്ത് പരിശീലന കേന്ദ്രവും പോപ്പീസ് ബേബി കെയർ ആരംഭിച്ചിട്ടുണ്ട്. വീട്ടമ്മമാരെ സ്വയംപര്യാപ്തരാക്കാനുള്ള പദ്ധതികളും പരിശീലനത്തിന്റെ ഭാഗമായി പോപ്പീസ് ബേബി കെയർ നടപ്പാക്കുന്നുണ്ട്. സ്വന്തമായി തയ്യൽ യൂണിറ്റുകൾ സ്ഥാപിക്കാൻ ഇവരെ പ്രാപ്തരാക്കുകയാണ് പോപ്പീസ് ബേബി കെയർ ലക്ഷ്യമിടുന്നത്.
സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായാണ് ഇത്തരം നൈപുണ്യ വികസന പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് പോപ്പീസ് ബേബി കെയർ പ്രോഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഷാജു തോമസ് പറഞ്ഞു. വനിതാ ശാക്തീകരണത്തിലൂടെ അവരെ സ്വാശ്രയശീലമുള്ളവരാക്കുക മഹത്തായ ലക്ഷ്യവും പോപ്പീസിനുണ്ടെന്ന് ഷാജു തോമസ് പറഞ്ഞു. നൈപുണ്യ വികസനത്തിനൊപ്പം ആശയവിനിമയ പാടവവും ഭാഷാ പ്രാവീണ്യവും ഉറപ്പാക്കുന്ന തരത്തിലാണ് പരിശീലനം നൽകുക. മഹത്തായ പദ്ധതിയിലൂടെ സാധാരണക്കാരായ ഗ്രാമീണ ജനതയുടെ ജീവിത നിലവാരം മെച്ചപ്പെടുത്തണം എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. പദ്ധതി നടപ്പാക്കുന്ന ഏജൻസി എന്ന നിലയ്ക്ക് പരമാവധി ഗുണഭോക്താക്കളെ സൃഷ്ടിക്കാനും വ്യക്തിത്വ വികസനത്തിനും മുൻഗണന നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫാഷൻ ഡിസൈനിംഗ്, മെഷീൻ ഓപ്പറേഷൻ മേഖലകളിൽ പരിശീലനത്തിനായുള്ള ആദ്യ ബാച്ചിന് ഇതിനകം തുടക്കം കുറിച്ച് കഴിഞ്ഞു. മെഷീൻ മെയിന്റനൻസ് മെക്കാനിക്, തയ്യൽ മെഷീൻ ഓപ്പറേറ്റർ, എംബ്രോയിഡറി മെഷീൻ ഓപ്പറേറ്റർ, സ്റ്റിച്ചിങ്, വെയർഹൗസ് പായ്ക്കർ, ഗാർമെന്റ്സ് കട്ടർ എന്നീ മേഖലകളിലാണ് വിദഗ്ദ്ധ പരിശീലനം നൽകുന്നത്. നൈപുണ്യ വികസന പരിശീലനത്തിനൊപ്പം ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യവും കമ്പ്യൂട്ടർ സാക്ഷരതയും ഉറപ്പ് വരുത്തുന്ന തരത്തിലാണ് കോഴ്സുകൾ .തയാറാക്കിയിരിക്കുന്നത്
English summary: Skill Development Project connected by baby care
You may like this video