September 26, 2022 Monday

ലോക റെക്കോഡ് ലക്ഷ്യമിട്ട് 24 മണിക്കൂര്‍ പഭാഷണ പരമ്പരയുമായി സ്കില്‍മാപ്

Janayugom Webdesk
കൊച്ചി
September 26, 2020 4:51 pm

കോര്‍പ്പറേറ്റ് പരിശീലനത്തിന്‍റേയും നൈപ്യുണ്യാധിഷ്ഠിത ബിസിനസ് കണ്‍സള്‍ട്ടന്‍സിയുടേയും മുന്‍നിരക്കാരായ, സ്കില്‍ മാപ്പ്, ലോക റെക്കോര്‍ഡ് ലക്ഷ്യമിട്ട് 24 മണിക്കൂര്‍ തുടര്‍ച്ചയായി സോഷ്യല്‍ മീഡിയ കാമ്പയ്ന്‍ സംഘടിപ്പിക്കും.
റീബില്‍ഡ് ഇന്ത്യ, എന്ന വിഷയത്തിലാണ് ഈ പഭാഷണ പരമ്പര. മഹാമാരിക്കു ശേഷമുള്ള ഇന്ത്യയുടെ പുനര്‍നിര്‍മാണം എന്ന വിഷയത്തെ അടിസ്ഥാനമാക്കി 50-ലധികം പഭാഷകര്‍ 20- 30 മിനിറ്റ് വീതമുള്ള സെഷനുകള്‍ കൈകാര്യം ചെയ്യും. വീ ഷാല്‍ ഓവര്‍കം എന്നതാണ് തീം. മീഡിയ വേവ്സ്, യൂണിവേഴ്സല്‍ റെക്കോര്‍ഡ് ഫോറം എന്നിവയുമായി സഹകരിച്ചാണ് പരിപാടി.
ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് ഒക്ടോബര്‍ 2ന് റീബില്‍ഡ് ഇന്ത്യയെ കുറിച്ചുള്ള 24 മണിക്കൂര്‍ നോണ്‍സ്റ്റോപ്പ് സോഷ്യല്‍ മീഡിയ കാമ്പെയ്ന്‍ സോഷ്യയില്‍ മീഡിയയില്‍ സംപേഷേണം ചെയ്യും. പരിപാടിയുടെ ആവിഷ്ക്കരണവും ക്യൂറേറ്ററും സ്കില്‍മാപ്പ് സി ഇ ഒ തസ്വീര്‍ എം സലീമാണ്.

ഈ ലോക റെക്കോര്‍ഡ് ഉദ്യമത്തില്‍ മുഖ്യപഭാഷകര്‍ക്കു പുറമേ 50 യുവ സംരംഭകര്‍, വിദഗ്ധര്‍, വിവിധ മേഖലകളില്‍ നിന്നുള്ള പരിശീലകര്‍, പഭാഷകര്‍ എന്നിവരും പങ്കെടുക്കും. ആംഗ്യഭാഷ ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ സംസാരിക്കുന്ന പരിപാടിയില്‍ ഇന്ത്യ, യു എസ് എ, യു കെ എന്നിവിടങ്ങളില്‍ നിന്നുള്ള പഭാഷകര്‍ പങ്കെടുക്കും. വൈബന്‍റ് മാര്‍ക്കറ്റ്, ഗ്ലോബല്‍ നെറ്റ്വര്‍ക്ക്, മെന്‍റര്‍ ഓണ്‍ റോഡ്, സ്മാര്‍ട്ട് വില്ലേജുകള്‍ എന്നിവയുടെ ഗ്ലോബല്‍ ബിസിനസ് ആന്‍ഡ് ഡവലപ്മെന്‍റ് അഡൈ്വസറായ ഡോ. ജഗത് ഷാ, സ്മാര്‍ട്ട് ടെയിനിങ് ആന്‍റ് കണ്‍സള്‍ട്ടന്‍സി സര്‍വീസസ് സ്ഥാപക ചെയര്‍മാനും ചീഫ് മെന്‍ററുമായ സന്തോഷ് നായര്‍, ഇന്‍റര്‍നാഷണല്‍ ബെസ്റ്റ് സെല്ലിംഗ് എഴുത്തുകാരനും മോട്ടിവേറ്ററും വിദ്യാഭ്യാസ വിചക്ഷണനുമായ ശിവ് ഖേര എന്നിവര്‍ മുഖ്യപഭാഷകരായെത്തും.

അതോടൊപ്പം യു എസ് എ ന്യൂജേഴ്സിയിലെ സി ഐ സി ഗൂപ്പ് ചെയര്‍മാനും സി ഇ ഒയുമായ ഡോ. ഹരി എപ്പനപ്പള്ളി, സ്നാപ്പര്‍ ഫ്യൂച്ചര്‍ ടെക്കിന്‍റെ സഹസ്ഥാപകനായ പശാന്ത് സുരാന ജെയിന്‍, ഇന്ത്യന്‍ നേവി കമാന്‍ഡര്‍ അഭിലാഷ് ടോമി, ഉത്തര്‍പദേശ് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ അഡീഷണല്‍ മിഷന്‍ ഡയറക്ടര്‍ ഡോ. ഹീര ലാല്‍, ഗോവന്‍ സിനിമാ താരം കെവിന്‍ ഡിമെല്ലോ, ആദ്യത്തെ ബധിര വനിത ബൈക്ക് റേസറും ഇന്‍ഫ്ളുവന്‍സറും സംരംഭകയുമായ സോഫിയ എം ജോ (ആംഗ്യഭാഷ), യു എസ് എയിലെ പഞ്ചാബ് ന്യൂസ് ചീഫ് എഡിറ്റര്‍ സത്നം സിംഗ് ചഹാല്‍, വിദ്യാഭ്യാസ വിദഗ്ധ സംഗീത മോട്ടുപളളി (ഹൈദരബാദ്) എന്നിവരും പഭാഷകരായെത്തും.

Eng­lish sum­ma­ry;  skilmap updation

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.