14 April 2024, Sunday

Related news

March 26, 2024
January 18, 2024
August 30, 2023
August 20, 2023
February 8, 2023
August 23, 2022
August 20, 2022
August 12, 2022
August 11, 2022
July 23, 2022

ഇന്ത്യയില്‍ ചര്‍മ്മ അര്‍ബുദ രോഗികളുടെ എണ്ണം വര്‍ധിക്കുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
September 29, 2021 6:11 pm

ഇന്ത്യയില്‍ ചര്‍മ്മാര്‍ബുദ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതായി പഠനം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) പ്രസിദ്ധീകരിച്ച പഠനത്തില്‍ വടക്ക്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ചര്‍മ്മ കാന്‍സര്‍ കേസുകളുടെ എണ്ണം കൂടുന്നതായി കണ്ടെത്തി.

ആറ് മേഖലകളായി തിരിച്ചായിരുന്നു ഐസിഎംആര്‍ പഠനം. വടക്കേ ഇന്ത്യ (ഡല്‍ഹി, പട്യാല), തെക്കേ ഇന്ത്യ (ബംഗളൂരു, ചെന്നെെ, കൊല്ലം, തിരുവനന്തപുരം), മധ്യഇന്ത്യ(ഭോപാല്‍), കിഴക്ക് (കൊല്‍ക്കത്ത), വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ (കച്ചാര്‍ ജില്ല, കാംരുപ് പട്ടണം, മണിപൂര്‍, മിസോറാം, നാഗാലാന്റ്, മേഘാലയ, സിക്കിം, ത്രിപുര), പടിഞ്ഞാറ് (മുംബെെ, നാഗ്പൂര്‍, പൂനെ, അഹമ്മദബാദ്, ബര്‍ഷി) തുടങ്ങിയ പ്രദേശങ്ങളാണ് പഠനത്തിൽ ഉള്‍പ്പെടുത്തിയിരുന്നത്.


ഇതുകൂടി വായിക്കു:ലോക കാൻസർ ദിനം ഇന്ന്; പ്രതിവർഷം 60,000 ത്തോളം പുതിയ കാൻസർ രോഗികൾ ,


വടക്കൻ മേഖലയിലെ ഒരു ലക്ഷം പേരില്‍ 1.62 പുരുഷന്മാർക്കും 1.21 സ്ത്രീകൾക്കും മാരകമായ മെലാനോമ വിഭാഗത്തില്‍വരുന്ന ചര്‍മ്മ അര്‍ബുദം ബാധിച്ചിട്ടുള്ളതായി കണ്ടെത്തി. നോണ്‍ മെലാനോമ കാന്‍സര്‍ രോഗികളുടെ എണ്ണത്തിലും വലിയ വര്‍ധനവ് രേഖപ്പെടുത്തി. ഇത് ഒരു ലക്ഷം പേരില്‍ 5.14 പുരുഷന്മാരിലും 3.98 സ്ത്രീകൾക്കും പിടിപെടുന്നതായി കണ്ടെത്തി.

അതേസമയം ലോകത്തിലെ മറ്റ് മേഖലകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയിൽ ചർമ്മ അർബുദം കുറവാണെന്ന് ഐസിഎംആര്‍ പറയുന്നു. പടിഞ്ഞാറൻ പസഫിക് മേഖലയിൽ 36.9 ആളുകള്‍ക്കും യൂറോപ്യൻ മേഖലയിൽ 31.7 ആളുകള്‍ക്കും മെലാനോമ കാന്‍സര്‍ ബാധിക്കുന്നുണ്ട്.


ഇതുകൂടി വായിക്കു: കാൻസർ പ്രതിരോധവും ഭക്ഷണവും


അൾട്രാവയലറ്റ് ബി വികിരണങ്ങളും ചര്‍മ്മ അര്‍ബുദ കാരണമാകുന്നുവെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതുകൂടുതലായും പുരുഷന്മാരെയാണ് ബാധിക്കാന്‍ സാധ്യത. അൾട്രാവയലറ്റ് വികിരണത്തിന്റെ അളവ് കൂടുതലായതുകൊണ്ടാണ് വടക്കുകിഴക്കൻ പ്രദേശങ്ങളിൽ ചർമ്മ അർബുദത്തിന്റെ സാധ്യത കൂടുന്നതെന്നും ഗവേഷകർ സംശയിക്കുന്നു.

Eng­lish Sum­ma­ry : skin can­cer patients increas­ing in india

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.