Monday
18 Feb 2019

സെക്രട്ടറിയേറ്റിനുമുന്നില്‍ തെരുവുയുദ്ധം

By: Web Desk | Wednesday 2 January 2019 3:52 PM IST

തിരുവനന്തപുരം: സെക്രട്ടറിയേറ്റിനുമുന്നില്‍ തെരുവുയുദ്ധം. ശബരിമലവിഷയവുമായി ബന്ധപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ ആരംഭിച്ച സംഘര്‍ഷം മണിക്കൂറുകള്‍ക്കുശേഷവും തുടരുന്നു. സെക്രട്ടറിയേറ്റില്‍ കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു.പിന്നീട് സമീപത്ത് യോഗം നടത്തിയശേഷം പുറത്തിറങ്ങിയ സിപിഎം പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും മുഖാമുഖം നിന്ന് ഭീഷണിതുടര്‍ന്നു. ഇതിനിടെ സിപിഎം ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചത് സംഘര്‍ഷമായി. ഏറെ നേരത്തിനുശേഷം പൊലീസിന്റെ ഉപദേശം മാനിച്ച് സിപിഎം പ്രവര്‍ത്തകര്‍ ഭാഗീകമായി പിന്മാറി. എന്നാല്‍ ബിജെപി പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും കടകള്‍ക്കും നേരെ അക്രമം തുടര്‍ന്നു. സംഘര്‍ഷം പടര്‍ന്നതോടെ ബിജെപിപ്രവര്‍ത്തകര്‍ക്കുനേരെ ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. എന്നാല്‍ പ്രവര്‍ത്തകര്‍ അക്രമം തുടരുകയാണ്.

 

Related News