സുഹൃത്തുക്കൾ തമ്മിൽ വാക്കുതർക്കം: ഒരാൾ വെടിയേറ്റു മരിച്ചു

Web Desk
Posted on May 25, 2019, 10:36 am

വയനാട് പുൽപ്പള്ളി കന്നാരം പുഴയിൽ വച്ച് സുഹൃത്തുക്കൾ തമ്മിൽ വാക്കുതർക്കത്തിനൊടുവിൽ ഒരാൾ വെടിയേറ്റു മരിച്ചു. പുൽപ്പള്ളി കന്നാരം കാട്ടു മാക്കൽ മിഥുൻ പത്മൻ എന്ന വർക്കിയാണ് കൊല്ലപ്പെട്ടത്.

സുഹുത്തും പ്രദേശവാസിയുമായ ചാർളിയാണ് നാടൻ തോക്ക് ഉപയോഗിച്ച് വെടിവെച്ചതെന്നാണ്’ സൂചന. കൂടെയുണ്ടായിരുന്ന മിഥുന്റെ ഇളയച്ഛൻ കിഷോറിന് ഗുരുതര പരിക്കുണ്ട്.

ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.