പ്രവാസികള്‍ക്ക് തിരിച്ചടി; സ്‌കൈപ്പ് ഉപയോഗിക്കുന്നത് നിയമവിരുദ്ധം

Web Desk
Posted on January 01, 2018, 5:23 pm

യുഎഇയില്‍ ഇനി മുതല്‍ സ്‌കൈപ്പ് ഉപയോഗിക്കുന്നത് നിയമവിരുദ്ധം. ടെലികോം കമ്പനികളായ ഇത്തിസലാത്തും ഡുവുമാണ് ഇക്കാര്യം അറിയിച്ചത്. നാട്ടിലുള്ള പ്രിയപ്പെട്ടവരെ കണ്ട് സംസാരിക്കാനുള്ള മാര്‍ഗം അടയുന്നതോടെ പ്രവാസികള്‍ ഏറെ ആശങ്കയിലാണ്.

അംഗീകൃതമല്ലാത്ത വോയ്പ് (വോയ്‌സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ സര്‍വീസ്) സേവനങ്ങള്‍ നല്‍കുന്നതിനാലാണ് സ്‌കൈപ്പ് യു.എ.ഇ.യില്‍ നിയമവിരുദ്ധമാക്കുന്നത്.അംഗീകൃതമല്ലാത്ത അപ്‌ളിക്കേഷനുകളോ സേവനങ്ങളോ വഴി വോയ്പ് കോളുകള്‍ നടത്തുന്നത് രാജ്യത്ത് അനുവദനീയമല്ലെന്നും നിയമപരമായി ശിക്ഷാര്‍ഹമാണ്.സ്‌കൈപ്പ് കോളുകള്‍ ലഭിക്കുന്നില്ലെന്ന് ഉപഭോക്താക്കള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പരാതിപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ടെലികോം കമ്പനികള്‍ നയം വ്യക്തമാക്കിയത്.
ഇത്തിസലാത്തിനും ഡുവിനും വോയ്പ് സേവനങ്ങള്‍ ലഭ്യമാക്കുന്ന പ്രത്യേകം ആപ്പിക്കേഷനുകളുണ്ട്. പ്രതിമാസം നിശ്ചിതതുക നല്‍കി ഈ ആപ്പുകള്‍ വഴി സേവനങ്ങള്‍ ലഭ്യമാക്കാമെന്നും കമ്പനികള്‍ വ്യക്തമാക്കി.