കനൗജ് റയില്‍വേ സ്റ്റേഷനിലെ സ്ലാബ് തകര്‍ന്ന് വീണ് 28 തൊഴിലാളികള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ സംഭവത്തില്‍ 28 പേരെയും സുരക്ഷിതമായി പുറത്തെത്തിച്ചതായി അധികൃതര്‍ അറിയിച്ചു. രാത്രി മുഴുവന്‍ നീണ്ട രക്ഷാ പ്രവര്‍ത്തനത്തിനൊടുവിലാണ് ഇവരെ പുറത്തെത്തിച്ചത്. പുറത്തെത്തിച്ച തൊഴിലാളികളെ പ്രാഥമിക ചികിത്സകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തില്‍ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.
ഇന്നലെയാണ് പണി നടന്നുകൊണ്ടിരിക്കുന്ന റയില്‍വേ സ്റ്റേഷനിലെ ഇരു നില കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്ന് തൊഴിലാളികള്‍ അതിനുള്ളില്‍ കുടുങ്ങിപ്പോയത്. ദേശീയ സംസ്ഥാന ദുരന്ത നിവാരണ സംഘത്തിലെയും റയില്‍വേയിലെയും രക്ഷാ പ്രവര്‍ത്തകര്‍ ശൈത്യം നിറഞ്ഞ രാത്രിയിലും തുടര്‍ച്ചയായി നടത്തിയ രക്ഷാ പ്രവര്‍ത്തനത്തിനൊടുവിലാണ് കെട്ടിടാവശിഷ്ടങ്ങളെല്ലാം നീക്കം ചെയ്ത് തൊഴിലാളികളെ പുറത്തെത്തിക്കാന്‍ കഴിഞ്ഞത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.