പൈലറ്റ് ഉറങ്ങിപ്പോയി ;വിമാനം അലക്ഷ്യമായി പറന്നത് 50 കിലോമീറ്റര്‍

Web Desk
Posted on November 27, 2018, 9:34 pm

കാന്‍ബെറ: പൈലറ്റ് ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് ചെറുവിമാനം അലക്ഷ്യമായി പറന്നത് 50 ഓളം കിലോമീറ്റര്‍. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്. ഡെവെന്‍പോര്‍ട്ടില്‍നിന്ന് ടാസ്മാനിയയിലെ കിംഗ് ഐലന്റിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. പൈലറ്റ് മാത്രമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
സംഭവം ഗുരുതരമായ തെറ്റായാണ് ഓസ്‌ട്രേലിയന്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി ബ്യൂറോയുടെ വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം കിംഗ് ഐലന്റിലേക്ക് പറന്ന വിമാനം അപകടത്തില്‍പ്പെട്ട് അഞ്ച് പേര്‍ മരിച്ചിരുന്നു.