Janayugom Online
M Karunanidhi

കരുണാനിധിയുടെ ആരോഗ്യ നിലയിൽ ആശങ്ക

Web Desk
Posted on July 26, 2018, 9:15 pm

വാർധക്യ സഹജമായ രോഗങ്ങളാൽ ക്ലേശിക്കുന്ന ഡി എം കെ പ്രസിഡന്റ് എം കരുണാനിധിയുടെ ആരോഗ്യ നില “അല്പം മോശമാണെ“ന്ന്  ചെന്നൈയിലെ കാവേരി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

“മൂത്രാശയ അണുബാധ ബാധിച്ച അദ്ദേഹത്തെ വീട്ടിൽ മുഴുവൻ നേരം ശുശ്രൂഷിക്കുകയാണെന്ന് ആശുപത്രി ഇന്ന് പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞു. സ്ഥിതി മോശമായതിനാൽ സന്ദർശകരെ നിയന്ത്രിക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചു.

ഇന്നലെ, അദ്ദേഹത്തിന്റെ മകനും ഡി എം കെ വർക്കിങ് പ്രസിഡന്റുമായ എം കെ സ്റ്റാലിൻ “ആരോഗ്യം സംബന്ധിച്ച് ഊഹങ്ങൾ വ്യാപിക്കയാണെന്നും, ആശങ്കപ്പെടാൻ ഒന്നുമില്ലെന്നും” പറഞ്ഞിരുന്നു. അദ്ദേഹം, ആശുപത്രി വിട്ട ശേഷം വീട്ടിൽ വിശ്രമിക്കയാണെന്ന് സ്റ്റാലിൻ പറഞ്ഞു. ജൂലൈ 18 നു ആശുപത്രിയിൽ അദ്ദേഹത്തിന്റെ തൊണ്ടയിലെ കുഴൽ മാറ്റിവച്ചിരുന്നു.