March 21, 2023 Tuesday

Related news

June 19, 2022
June 7, 2022
July 17, 2021
May 31, 2021
May 20, 2021
May 18, 2021
May 17, 2021
May 14, 2021
May 7, 2021
May 7, 2021

പ്രതിദിന കോവിഡ് രോഗികളിൽ നേരിയ കുറവ്; 12,899 പുതിയ രോഗബാധിതർ

Janayugom Webdesk
June 19, 2022 10:14 am

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,899 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മണിക്കൂറുകളിൽ 15 മരണങ്ങളും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞദിവസം 13000ന് മുകളിലായിരുന്നു പ്രതിദിന കോവിഡ് രോഗികൾ. നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 72,474 ആയി ഉയർന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.73 ശതമാനമാണെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

ഡൽഹി, മഹാരാഷ്ട്ര, കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്നതാണ് കണക്കിൽ പ്രതിഫലിക്കുന്നത്. ഡൽഹിയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.71 ശതമാനമാണ്.

Eng­lish summary;Slight decrease in dai­ly covid patients; 12,899 new cases

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.