ഉപഭോക്തൃവില സൂചിക (സിപിഐ) യെ അടിസ്ഥാനപ്പെടുത്തിയുള്ള ചില്ലറ വില്പന പണപ്പെരുപ്പം ജൂലൈയില്‍ 6.71 ശതമാനമായി കുറഞ്ഞു. മാര്‍ച്ച് മുതലുള്ള ഏറ്റവും കുറഞ്ഞ ചില്ലറ പണപ്പെരുപ്പമാണ് ജൂലൈയില്‍ രേഖപ്പെടുത്തിയത്. അതേസമയം കഴിഞ്ഞ ഏഴ് മാസമായി ആര്‍ബിഐയുടെ ഇടക്കാല ലക്ഷ്യത്തിന് മുകളിലാണ്. ജൂണ്‍വരെയുള്ള മൂന്ന് മാസങ്ങളിലും പണപ്പെരുപ്പം ഏഴ് ശതമാനത്തിന് മുകളിലായിരുന്നു.
ജൂണ്‍മാസത്തില്‍ 7.75 ശതമാനമായിരുന്ന ഭക്ഷ്യ പണപ്പെരുപ്പം ജൂലൈയില്‍ 6.75 ശതമാനമായിരുന്നു. മേയ് മാസത്തില്‍ 7.04 ശതമാനം പണപ്പെരുപ്പമാണ് രേഖപ്പെടുത്തിയത്. നടപ്പ് സാമ്പത്തിക വര്‍ഷത്തേക്കുള്ള പണപ്പെരുപ്പ നിരക്ക് നേരത്തെ പ്രവചിച്ചിരുന്ന 5.7 ശതമാനത്തില്‍ നിന്ന് ആര്‍ബിഐ 6.7 ശതമാനമായി ഉയര്‍ത്തിയിരുന്നു.
English Summary: Slight reduction in inflation
You may like this video also