Tuesday
19 Mar 2019

സ്ലോവാക്യൻ താരം ആന്ദ്രേ പതുക് കൊച്ചിൻ ബ്ലൂ സ്‌പൈക്കേഴ്‌സിലേക്ക്

By: Web Desk | Wednesday 9 January 2019 3:27 PM IST


കൊച്ചി: ഫെബ്രുവരിയിൽ ആരംഭിക്കുന്ന പ്രോ വോളിബോൾ ലീഗിൽ മാറ്റുരക്കുന്ന കൊച്ചിൻ ബ്ലൂ സ്‌പൈക്കേഴ്‌സ് ടീമിൽ   സ്ലോവാക്യൻ താരം ആന്ദ്ര പതുക് കളിക്കും. സ്ലോവാക്യയിലെ പ്രമുഖ ക്ലബ്ബായ വികെ  പ്രീവിഡ്‌സയിൽ നിന്നാണ് ആന്ദ്രേ പതുക് എന്ന 6 അടി 7 ഇഞ്ചു കാരൻ ബ്ലൂ സ്‌പൈക്കേഴ്‌സിലേക്ക് എത്തുന്നത്. നിരവധി  അന്താരാഷ്ട്ര മത്സരങ്ങളിൽ റനെസ് വോളി 35, നാർബോൺ വോളി, ആസ്‌നിയേഴ്സ് വോളി തുടങ്ങിയ ക്ലബ്ബുകളെ പ്രതിനിധീകരിച്ച് കളിച്ചിട്ടുണ്ട്.
കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിലേക്ക് ആന്ദ്ര പതുക് കൂടി എത്തുന്നതോടെ ടീ൦ കൂടുതൽ ശക്തമാകുമെന്നും മികച്ച രീതിയിൽ പരിശീലനം നടത്തി വരുന്നതായും ടീ൦ ഉടമയായ മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് ഡയക്ടർ തോമസ് മുത്തൂറ്റ് പറഞ്ഞു.  ഫെബ്രുവരി 2 ന് ചെന്നൈക്കെതിരെയാണ് കൊച്ചിൻ ബ്ലൂ സ്‌പൈക്കേഴ്‌സിന്റെ ആദ്യ മത്സരം.
Related News