Site iconSite icon Janayugom Online

അഗ്നിപഥിന് തണുത്ത പ്രതികരണം; ആദ്യദിനം 3800 അപേക്ഷകള്‍ മാത്രം

agnipathagnipath

കരാര്‍ അടിസ്ഥാനത്തില്‍ സൈനികരെ നിയമിക്കുന്ന സര്‍ക്കാര്‍ പദ്ധതിയായ അഗ്നിപഥിന് ഉദ്യോഗാര്‍ത്ഥികള്‍ക്കിടയില്‍ തണുത്ത പ്രതികരണം. അഗ്നിപഥ് പദ്ധതിപ്രകാരം വെള്ളിയാഴ്ച മുതലാണ് വ്യോമസേനയിലേക്കുള്ള കരാര്‍ നിയമന നടപടികള്‍ ആരംഭിച്ചത്. 3800 പേര്‍ മാത്രമാണ് ആദ്യദിനം അപേക്ഷ നല്‍കിയത്.
പദ്ധതിക്കെതിരെ രാജ്യവ്യാപകമായി യുവാക്കള്‍ തെരുവിലിറങ്ങിയതിന് പിന്നാലെയാണ് വ്യോമസേന വിജ്ഞാപനം പുറപ്പെടുവിച്ച് നിയമന നടപടികള്‍ ആരംഭിച്ചത്. ജൂലൈ അഞ്ചുവരെയാണ് അപേക്ഷ നല്‍കാന്‍ കഴിയുക. കരസേനയിലും നാവികസേനയിലേക്കും ജൂലൈ ഒന്നുമുതലാണ് രജിസ്ട്രേഷന്‍ ആരംഭിക്കുക.
46,000 അഗ്നിവീറുകളെയാണ് പദ്ധതിയിലൂടെ റിക്രൂട്ട്ചെയ്യുക. 40,000 പേരെ കരസേനയിലേക്കും 3000 വീതം നാവിക, വ്യോമസേനയിലേക്കുമാണ് എടുക്കുക. നിലവിലെ വിജ്ഞാപനം പ്രകാരം ഈ വര്‍ഷം ഡിസംബര്‍ 30ന് ആദ്യ ബാച്ച് വ്യോമസേന അഗ്നിവീറുകള്‍ ഇന്ത്യന്‍ സേനയുടെ ഭാഗമാകും. നവംബര്‍ 21 നാവികസേന അഗ്നിവീറുകള്‍ക്ക് ഐഎന്‍എസ് ചില്‍ക്കയില്‍ പരിശീലനം ആരംഭിക്കും. വനിതകള്‍ക്കും പ്രവേശനാനുമതിയുണ്ട്. 

Eng­lish Sum­ma­ry: slow reac­tion to Agni­path; Only 3800 appli­ca­tions on the first day

You may like this video also

Exit mobile version