Web Desk

ഗുരുവായൂർ:

January 21, 2021, 4:36 pm

ചക്കംകണ്ടത്ത് സ്ലൂയിസ് കം ബ്രിഡ്ജ് സ്ഥാപിക്കും

Janayugom Online

ചക്കംകണ്ടം കായലിൽ നിന്നും ഉപ്പുവെള്ളം കയറി ജലസ്രോതസുകളും കൃഷിയിടങ്ങളും മലിനപ്പെടുന്നതിന് ശാശ്വത പരിഹാരം എന്ന നിലയിൽ ഇവിടെ സ്ലൂയിസ് കം ബ്രിഡ്ജ് സ്ഥാപിക്കാൻ ഗുരുവായൂർ നഗരസഭ കൗൺസിൽ തീരുമാനിച്ചു. എല്ലാ വർഷവും താൽക്കാലിക ബണ്ട് സ്ഥാപിച്ചുകൊണ്ടാണ് പ്രശ്നം പരിഹരിച്ചുവന്നിരുന്നത്. ഇതിനുവേണ്ടി നഗരസഭയ്ക്ക് ഭീമമായ തുക ചെലവഴിക്കേണ്ടി വരികയും ചെയ്തിരുന്നു. എന്നാൽ ശാശ്വതമായ പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിൽ 11-ാം വാർഡ് കൗൺസിലറും വികസന കാര്യ സ്ഥിരംസമിതി അധ്യക്ഷനുമായ എ എം ഷെഫീർ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം കൗൺസിലിൽ അജണ്ടയായി ഉൾപ്പെടുത്തിയത്.

അടിയന്തിരമായി പരിഹരിക്കേണ്ട ഒരു വിഷയം എന്ന നിലയിൽ മേഖലയിൽ സ്ലൂയിസ് കം ബ്രിഡ്ജ് സ്ഥാപിക്കാൻ കൗൺസിൽ തീരുമാനിക്കുകയായിരുന്നു. മേഖലയിലേക്കുള്ള കുടിവെള്ള ലഭ്യത ഉറപ്പുവരുത്താൻ എല്ലാ ദിവസവും പമ്പിംഗ് നടത്താൻ വാട്ടർ അതോറിറ്റിയോട് ആവശ്യപ്പെടാനും കൗൺസിൽ തീരുമാനിച്ചു. നഗരസഭയിൽ തെരുവിളക്കുകൾ സ്ഥാപിക്കാൻ ടെണ്ടർ ക്ഷണിക്കാൻ തീരുമാനിച്ചിട്ടുണ്ട്. വാർഷിക പദ്ധതികൾക്ക് കൗൺസിൽ അംഗീകാരം നൽകി. നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് യോഗത്തിൽ അധ്യക്ഷനായിരുന്നു. വൈസ് ചെയർപേഴ്സൺ അനീഷ്മ ഷനോജ്, പ്രൊഫ. പി കെ ശാന്തകുമാരി, ആർ വി ഷെരീഫ്, ബിന്ദു പുരുഷോത്തമൻ, ഫൈസൽ തുടങ്ങിയവർ സംസാരിച്ചു.

ENGLISH SUMMARY: Sluice cum Bridge will be con­struct­ed at Chakkankandam

YOU MAY ALSO LIKE THIS VIDEO