വീടിനുള്ളിൽ എപ്പോഴും പോസിറ്റീവ് എനർജി നിറയ്ക്കാം, ഇങ്ങനെ ചില ചെറിയ മാറ്റങ്ങൾ വരുത്തിയാൽ

Web Desk
Posted on June 30, 2020, 7:38 pm

വീട് അലങ്കരിക്കുകയെന്നത് എല്ലാരുടെയും ആഗ്രഹമാണ്. വ്യത്യസ്തമായ രീതിയില്‍ റൂമുകളുംഎ അടുക്കളയും ഒക്കെ കളറാക്കാന്‍ എല്ലാര്ക്കും ഇഷ്ടമാണ്. എന്നാല്‍ സാമ്പത്തികമാകാം അതിനൊരു തടസമാകുന്നത്. എന്നാല്‍ അധിക സാമ്ബത്തിക ചെലവുകള്‍ ഇല്ലാതെ തന്നെ നമുക്ക് വീടിനുള്ളില്‍ അടിമുടി മാറ്റം കൊണ്ടുവരാം.

പരീക്ഷിക്കാം ഈ മാര്‍ഗങ്ങള്‍

  1. വീടുകളില്‍ ചെറിയ മുറികളാണുള്ളതെങ്കില്‍ മുറിക്ക് വൈബ്രന്റ് ലുക്ക് നല്‍കാന്‍, മുറിയുടെ ഏതെങ്കിലുമൊരു വാളില്‍ വലിയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം വെയ്ക്കുന്നത് നന്നായിരിക്കും.
  2. 2. പാറ്റേണുകളുള്ള വാള്‍പേപ്പറോ വൈബ്രന്റ് കളര്‍ പെയിന്റൊ ചിത്രങ്ങളോ ജനാലയുടെയോ ഷെല്‍ഫിന്റെയോ ചുറ്റുമുള്ള ഭിത്തിയില്‍ തൂക്കാം.
  3. ഓവര്‍ സൈസിലുള്ള മിറര്‍ തൂക്കിയാല്‍ ചെറിയമുറിയെ കൂടുതല്‍ വലിപ്പമുള്ളതും വെളിച്ചമുള്ളതുമായി തോന്നിക്കും
  4. ഫേണ്‍സ് പോലുള്ള ചെടികള്‍ ലിവിങ് റൂമിലെ വളര്‍ത്തുന്നതും വളരെ നല്ലതാണ്
  5. ഭിത്തികളില്‍ മ്യൂറല്‍ പെയിന്റിംഗ് ചെയ്യുന്നത് വളരെ ആകര്‍ഷണീയമാണ്
  6. മൂഡി ലുക്കുള്ള റൂമിനെ ലൈവാക്കാന്‍ കിടപ്പുമുറിയുടെ ഒരു ഭിത്തിയില്‍ ഫഌര്‍ പ്രിന്റഡോ പാറ്റേണുകളോ ഉള്ള ഒരു വാള്‍ ഹാങിങ് തൂക്കുന്നത് വളരെ നല്ലതാണ്.

ഇവയെല്ലാം ഉണ്ടെങ്കില്‍ നാം ആഗ്രഹിക്കുന്ന തരത്തിലേക്ക് അധിക പണച്ചെലവില്ലാതെ ചെയ്യാന്‍ സാധിക്കും.

Eng­lish sum­ma­ry; how to make a home glam­our

You may also like this video;