Web Desk

തിരുവനന്തപുരം:

January 18, 2021, 10:45 pm

ചെറിയ നിർമ്മിതികൾ സാധൂകരിച്ച് നൽകും: റവന്യൂമന്ത്രി

Janayugom Online

1964ലെ ഭൂമി പതിവ് ചട്ടപ്രകാരം ഭൂമിയിലെ പതിവ് വ്യവസ്ഥകളുടെ ലംഘനമുണ്ടെങ്കിലും ഉപജീവനാർത്ഥമുള്ള ചെറിയ നിർമ്മിതികൾ സാധൂകരിച്ച് നൽകുന്നതിന് ഭൂമി പതിവ് ചട്ടങ്ങളിൽ ഭേദഗതി വരുത്തുന്നതിന് തീരുമാനം കൈക്കൊണ്ടതായി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ. ഇതനുസരിച്ചുള്ള നടപടിക്രമങ്ങൾ നടന്നു വരികയാണെന്ന് മന്ത്രി വ്യക്തമാക്കി. റോഷി അഗസ്റ്റിൻ എംഎൽഎയുടെ സബ്മിഷന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. 1964ലെ ഭൂമി പതിവ് ചട്ടപ്രകാരം പട്ടയം അനുവദിക്കുന്നത് കൃഷിക്കും ഗൃഹനിർമ്മാണത്തിനും ഗുണപരമായ ഉപയോഗത്തിനും മാത്രമാണ്. എന്നാൽ 1993ലെ പതിവ് ചട്ടത്തിൽ ചെറിയ ഷോപ്പുകൾ കൂടി പതിവു ഭൂമിയിൽ അനുവദനീയമാക്കിയിരുന്നു.

ENGLISH SUMMARY: Small con­struc­tions will be val­i­dat­ed: Rev­enue Minister

YOU MAY ALSO LIKE THIS VIDEO