19 November 2025, Wednesday

Related news

November 19, 2025
November 17, 2025
November 15, 2025
November 14, 2025
November 13, 2025
November 13, 2025
November 6, 2025
November 2, 2025
November 1, 2025
November 1, 2025

വണ്ടിപ്പെരിയാറിലെ കൊച്ചു വീട്ടില്‍ വൈദ്യുതിയെത്തും; ഉത്തരവിട്ട് ജില്ലാ കളക്ടർ

Janayugom Webdesk
ഇടുക്കി
September 25, 2025 9:07 am

ഇടുക്കി വണ്ടിപ്പെരിയാറിലെ  വീട്ടിൽ വെളിച്ചമെത്തും. പോബ്സ് എസ്റ്റേറ്റ് മാനേജ്മെന്റ് വൈദ്യുതി പോസ്റ്റ് സ്ഥാപിക്കുന്നതിന് തടസ്സം നിന്നതോടെയാണ് രണ്ടുമാസമായി നാലംഗ കുടുംബം ഇരുട്ടിലായത്. വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണ് ജില്ലാ കളക്ടറുടെ നടപടി. വിദ്യാർത്ഥിനികളുടെ വീട്ടിലേക്ക് അടിയന്തരമായി കണക്ഷൻ നൽകണമെന്ന് ഇടുക്കി ജില്ലാ കളക്ടർ കെഎസ്ഇബിക്ക് നിർദേശം നൽകി.

വണ്ടിപ്പെരിയാർ ക്ലബ്ബിൽ നിന്നായിരുന്നു ഈ വീട്ടിലേക്ക് വൈദ്യുതി എത്തിച്ചിരിന്നു. ഇവിടേക്ക് ലൈനുകൾ വലിച്ചിരുന്ന തടികൊണ്ടുള്ള പോസ്റ്റ് കാലപ്പഴക്കത്തിൽ ഒടിഞ്ഞുവീണതോടെ വൈദ്യുതി ബന്ധം നിലച്ചു. ഹാഷിനിയും, ഹർഷിനിയും പിതാവ് മോഹനനും മുത്തശ്ശൻ വിജയനുമാണ് വീട്ടിൽ താമസം. പുതിയ കണക്ഷൻ നൽകാൻ കെഎസ്ഇബി തയ്യാറായിരുന്നു. പക്ഷെ എസ്റ്റേറ്റിനുള്ളിലൂടെ പോസ്റ്റുകൾ സ്ഥാപിക്കാൻ നിലവിലെ മാനേജ്മെന്റ് അനുമതി നൽകിയില്ല. ആർബിടി എസ്റ്റേറ്റിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഈ സ്ഥലം 25 വർഷം മുമ്പ് വിദ്യാർത്ഥി നികളുടെ മുത്തശ്ശൻ വിജയന് എഴുതി നൽകിയിരുന്നു. എന്നാൽ എസ്റ്റേറ്റ് പോബ്സ് മാനേജ്മെന്റ് ഏറ്റെടുത്തതോടെ സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തിൽ തർക്കം ഉയർന്നു. ഇതോടെ  ഒന്നാം ക്ലാസ്സിലും അഞ്ചാം ക്ലാസ്സിലും പഠിക്കുന്ന പഠനം പ്രതിസന്ധിയിലായി.  കളക്ടർ ഉൾപ്പെടെയുള്ളവർക്ക് കുടുംബം പരാതി നൽകിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.