മത്തിയുടെ ലഭ്യതയിലുണ്ടായ ഗണ്യമായ കുറവ് കാരണം ചെറുകിട മത്സ്യത്തൊഴിലാളികൾക്ക് ഉണ്ടാവുന്നത് കനത്ത നഷ്ടം. ഈ സാഹചര്യത്തിൽ കടലിൽ പന്ത്രണ്ട് നോട്ടിക്കൽ മൈലിനുള്ളിൽ ട്രോളിംഗ് നിരോധനം നടപ്പാക്കണമെന്ന് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇവിടെ ട്രോളിംഗ് നടത്തുന്നത് ചെറുകിട മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ ബാധിക്കുമെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സമുദ്ര ശാസ്ത്രജ്ഞർ, മത്സ്യ ഗവേഷകർ എന്നിവർ ചേർന്ന് തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. കടൽ ജൈവവൈവിധ്യങ്ങളുടെ സംരക്ഷണം വേണ്ടത്ര കാര്യക്ഷമമാക്കുന്നതിന് 1972ലെ വന്യജീവി സംരക്ഷണ നിയമം പരിഷ്കരിക്കണമെന്നും നിർദേശത്തിലുണ്ട്. നിയമത്തിലെ ചില പട്ടികകൾ സമുദ്രജൈവവൈിധ്യ സംരക്ഷണത്തിന് മതിയായതാണോ എന്ന് വിദഗ്ധ സമിത പരിശോധിക്കണം. കാലാവസ്ഥാവ്യതിയാനം മൂലം മത്സ്യബന്ധനരീതികളിൽ വന്ന പ്രതിസന്ധി പരിഹരിക്കാൻ, ശരിയായ സാങ്കേതികവിദ്യകളുടെ സഹായത്തോടെ മത്സ്യബന്ധനം സുസ്ഥിരമായി വികസിപ്പിക്കണമെന്നും വിദഗ്ധർ ആവശ്യപ്പെടുന്നു.
മത്തിയുടെ ലഭ്യതക്കുറവ് കാരണം 2014 മുതൽ ചെറുകടി വള്ളങ്ങൾ ഉപയോഗിച്ചുള്ള മീൻ പിടുത്തം പകുതിയിലേറെ കുറഞ്ഞതായാണ് കണക്കാക്കുന്നത്. ചെറിയ വള്ളങ്ങളിൽ നിന്നുള്ള ശരാശരി വരുമാനം 12,000 രൂപയായിരുന്നത് 2014 ന് ശേഷം ശരാശരി 2500 രൂപയായി കുറഞ്ഞുവെന്ന് പഠനത്തിന് നേതൃത്വം നൽകിയ സിഎംഎഫ്ആർഐയിലെ സീനിയർ സയന്റിസ്റ്റ് ഡോ എൻ അശ്വതി പറയുന്നു.
you may also like this video;
2010 മുതൽ 2018 വരെയുള്ള മത്സ്യലഭ്യതയും വരുമാനവുമാണ് പഠനവിധേയമാക്കിയത്. ഇക്കാലയളവിൽ മത്തിയുടെ ലഭ്യത 2.5 ലക്ഷം ടണ്ണിൽ നിന്നും 77,000 ടണ്ണായാണ് കുറഞ്ഞത്. ശരാശരി 19.82 ശതമാനം വാർഷിക കുറവാണ് മത്തിയിലുണ്ടായത്. മത്തിക്ക് ക്ഷാമം നേരിട്ടപ്പോൾ, ചില്ലറ വ്യാപാരത്തിൽ മത്തിയുടെ വില ശരാശരി 47 രൂപയിൽ നിന്നും 120 രൂപയായി ഉയർന്നു. എന്നിട്ടും, മത്തിയുടെ മൂല്യം 1219 രൂപ കോടി രൂപയിൽ നിന്നും 925 കോടി രൂപയായി ഇടിഞ്ഞതായും പഠനത്തിൽ വ്യക്തമാക്കുന്നു.
കേരളത്തിലെ സാധാരണ മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രതിസന്ധിയുടെ ആഴം വെളിപ്പെടുത്തതാണ് ഈ പഠനം. മത്തിയുടെ ഏറ്റക്കുറച്ചിലുകൾ സംസ്ഥആനത്തെ മത്സ്യത്തൊഴിലാളികളുടെ ദൈനംദിന ജീവിതത്തെ നേരിട്ട് ബാധിക്കുന്നതാണെന്ന് ഡോ. അശ്വതി പറഞ്ഞു.
2012 ൽ 3.9 ലക്ഷം ടൺ മത്തി കേരള തീരങ്ങളിൽ നിന്ന് ലഭിച്ചിരുന്നു. എന്നാൽ പിന്നീടുള്ള വർഷങ്ങളിൽ മത്തിയുടെ ലഭ്യതയിൽ ഗണ്യമായ കുറവുണ്ടായി. 2017ൽ നേരിയ വർധനവുണ്ടായെങ്കിലും വീണ്ടും മത്തി കുറയുകയാണുണ്ടായത്. 2018ൽ 77,093 ടൺ മത്തിയാണ് കേരളത്തിൽ ലഭ്യമായത്. മത്തിക്ക് പുറമെ മറ്റു മീനുകളുടെ ലഭ്യതയിലും ഗണ്യമായ കുറവ് ഉണ്ടായിട്ടുണ്ട്. മത്തിയുടെ ലഭ്യത ഇനിയും കുറയുമെന്നാണ് കണ്ടെത്തൽ.
English Summary: Smaller fishermen suffer heavy losses due to lack of sardines.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.