ലോകത്തെ ഏറ്റവും ചെറിയ ജന്തുവായ ഇരട്ടക്കുരങ്ങന്മാരെ കണ്ടെത്തി ഗവേഷകര്‍. കൊളംബിയ, ഇക്വഡോര്‍, പെറു, പശ്ചിമ ബ്രസീല്‍ എന്നിവിടങ്ങളില്‍ കാണപ്പെടാറുള്ള ഈസ്റ്റേണ്‍ പിഗ്മി മാര്‍മോസെറ്റ്സ് എന്ന വിഭാഗത്തില്‍പ്പെടുന്ന ഇരട്ട കുരങ്ങുകളാണ് ലോകത്തുവച്ച് ഏറ്റവും ചെറിയ ജന്തുവെന്ന് റെക്കോര്‍ഡ് സ്വന്തമാക്കിയത്. ഈ വിഭാഗത്തിലെ മറ്റ് കുരങ്ങുകളേക്കാള്‍ ഇവയ്ക്ക് വലിപ്പവും ഭാരവും കുറവാണ്. അതാണ് ഇവയ്ക്ക് ഏറ്റവും ചെറിയ ജന്തുവെന്ന റെക്കോഡ് നേടിക്കൊടുത്തത്.
ലണ്ടനിലെ ചെസ്റ്റര്‍ സൂവിലാണ് ഗവേഷകര്‍ ഇവയെ കണ്ടെത്തിയത്. പിഗ്മി മാര്‍മോസെറ്റ്സ് കുരങ്ങുകള്‍ക്ക് സാധാരണ ഗതിയില്‍ അഞ്ച് മുതല്‍ ആറ് ഇഞ്ച് വരെ ഉയരവും 70 ഗ്രാം ഭാരവുമാണുണ്ടാകുക.
എന്നാല്‍ രണ്ട് ഇഞ്ച് വലിപ്പമാണ് ഇവയുടെ ഭാരം. പത്ത് ഗ്രാം മാത്രമാണ് ഇവയുടെ ഭാരം. ഒരു ചെറിയ ചെറുനാരങ്ങയുടെ വലിപ്പമേയുള്ളൂ ഇവയ്ക്ക്. ഇവയുടെ ലിംഗം ഏതെന്ന് കണ്ടെത്തിയിട്ടില്ല.
വലിപ്പമില്ലെങ്കിലും മറ്റ് കുരങ്ങന്മാരുടേതിന് സമാനമായി നല്ല ഉച്ചത്തില്‍ തന്നെ ഇവ ശബ്ദം പുറപ്പെടുവിക്കുമെന്ന് സൂ അധികൃതര്‍ പറയുന്നു.
English Summery: smallest pygmy marmoset monkeys found in zoo
You may like this video also