കൊറോണ വ്യാപനം തടയുനനത്തിനു വേണ്ടി രാജ്യത്ത് സ്മാർട്ട് ലോക്ക്ഡൗൺ നടപ്പിലായേക്കുമെന്ന് റിപ്പോർട്ട്.റെഡ്, ഓറഞ്ച്, ഗ്രീൻ എന്നിങ്ങനെ മൂന്ന് പ്രത്യേക മേഖലകളാക്കി തിരിച്ചാകും ഇനി നിയന്ത്രങ്ങൾ നടപ്പിലാക്കുകയെന്നാണ് സൂചന. രാജ്യത്തെ കോവിഡ് രോഗബാധയുടെ തീവൃത കണക്കാക്കിയാണ് ഇത്തരത്തിൽ മേഖലകളെ തിരിക്കുക.
കോവിഡ് രോഗബാധ ഏറ്റവും കൂടുതലുള്ള പ്രദേശമാണ് റെഡ് സോൺ. റെഡ് സോൺ മേഖലയിൽ യാതൊരു തരത്തിലുള്ള പ്രവർത്തനങ്ങളും അനുവദിക്കില്ല. രോഗബാധിതരുടെ എണ്ണം വലിയ തോതിൽ റിപ്പോർട്ട് ചെയ്യുന്ന ജില്ലകളെ ഹോട്ട് സ്പോട്ടായി പ്രഖ്യാപിക്കും.
കോവിഡ് രോഗബാധ താരതമ്യേ കുറവുള്ള മേഖലകളെയാണ് ഓറഞ്ച് സോണില്‍ ഉള്‍പ്പെടുത്തുക. ഈ മേഖലകളില്‍ അത്യാവശ്യം പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും. കൃഷി വിളവെടുപ്പ്, നിയന്ത്രിതമായ തോതില്‍ പൊതുഗതാഗത സംവിധാനങ്ങള്‍ എന്നിവ അനുവദിക്കും. കൊറോണ ബാധിതരുടെ എണ്ണം വളരെ കുറഞ്ഞ സ്ഥലങ്ങളാണ് ഓറഞ്ച് സോണില്‍ വരിക.
കൊറോണ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്ത സ്ഥലങ്ങള്‍ ഗ്രീന്‍ സോണായി പ്രഖ്യാപിക്കും. നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ ഇവിടെ അനുവദിക്കും. സാമൂഹിക അകലം പാലിച്ചുകൊണ്ട് സൂഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചേക്കും. പൊതുഗതാഗതവും അനുവദിച്ചേക്കും.
ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണ്‍ ഏപ്രില്‍ 14ന് അവസാനിക്കും. ഇതിന് ശേഷമാകും പുതിയ രീതിയിലുള്ള നിയന്ത്രണങ്ങള്‍ നടപ്പിലാക്കുകയെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ENGLISH SUMMARY: smart lock down will be implemented after april14
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.