ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളില്‍ വന്‍ വര്‍ധനവ്. ഏതാണ്ട് 50 കോടിയിലധികം പേരാണ് ഇപ്പോള്‍ സ്മാര്‍ട്ഫോണ്‍ ഉപയോഗിക്കുന്നതെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്.2019‑ലെ കണക്കു പ്രകാരം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 15 ശതമാനം വര്‍ധനവാണ് സ്മാര്‍ട്ഫോണ്‍ ഉപഭോക്താക്കളില്‍ വന്നിരിക്കുന്നത്. കുറഞ്ഞ വിലയില്‍ ഫോണുകള്‍ ഇറക്കാന്‍ തുടങ്ങിയതോടെയാണ് ഉപഭോക്താക്കളില്‍ ഈ വന്‍ വര്‍ധന വന്നിരിക്കുന്നത്.
സാധാരണക്കാരന്റെ കയ്യിലൊതുങ്ങുന്ന വിലയിലുള്ള സ്മാര്‍ട്ഫോണുകള്‍, ഓണ്‍ലൈന്‍, ഓഫ്ലൈന് ചാനലുകളുടെ വ്യാപനം, വര്‍ധിച്ച 5G/എല്‍.ടി.ഇ നെറ്റ് വര്‍ക്കുകള്‍ എന്നിവയാണ് സ്മാര്‍ട്ഫോണ്‍ ഉപയോക്താക്കളുടെ എണ്ണം വര്‍ധിക്കാനുള്ള പ്രധാന കാരണം എന്നാണ് ടെകാര്‍ക്കിന്റെ ഫൗണ്ടറും ചീഫ് അനലിസ്റ്റുമായ ഫൈസല്‍ കാവൂസ പറയുന്നത്. മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ ടെകാര്‍ക്കിന്റെ കണക്കനുസരിച്ച്, 2019 ഡിസംബറില്‍ ഇന്ത്യയില്‍ 50.22 ദശലക്ഷം സ്മാര്‍ട്ഫോണ്‍ ഉപയോക്താക്കളാണുണ്ടായിരുന്നത്.
ഇന്ത്യയിലെ 77 ശതമാനം ആളുകളും ഇപ്പോള്‍ സ്മാര്‍ട്ഫോണുകളിലൂടെ ബ്രോഡ്ബാന്‍ഡ് ഉപയോഗിക്കുന്നുണ്ട്. നിലവിലുള്ള ഉപഭോക്താക്കളില്‍ നിന്ന് സ്ഥിരമായി വരുമാനം നേടാന്‍ കഴിയുന്ന സേവനങ്ങള്‍ വര്‍ദ്ധിപ്പിക്കുക എന്നതാണ് സ്മാര്‍ട്ഫോണ്‍ കമ്പനികളുടെ അടുത്ത ലക്ഷ്യം.
English Summary: Smartphone users in India increasing
You may also like this video