Web Desk

തിരുവനന്തപുരം

April 17, 2021, 4:41 pm

പുക പരിശോധന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; മോട്ടോര്‍ വാഹന വകുപ്പ് പരിശോധന തുടങ്ങി

Janayugom Online

ദേശീയ ഹരിത ട്രിബ്യൂണലിൻ്റെ ദക്ഷിണമേഖലാ ബെഞ്ചിൻ്റെ ഉത്തരവ് പ്രകാരം കേരളത്തിലെ അന്തരീക്ഷ വായു നിലവാരം (air qual­i­ty) വർദ്ധിപ്പിക്കുന്നതിനായി ഹ്രസ്വകാല അടിസ്ഥാനത്തിലും ദീർഘകാല അടിസ്ഥാനത്തിലുമായി വിവിധ കർമ്മ പദ്ധതികൾ നടപ്പാക്കാൻ സർക്കാരിനോട് നിർദ്ദേശിച്ചിരിക്കുകയാണ്.
ഉയർന്ന തോതിൽ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്ന പുക വമിച്ച് പോവുന്ന വാഹനങ്ങൾക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കാനാണ് ബഹു.ട്രിബ്യൂണൽ ഉത്തരവിട്ടിരിക്കുന്നത്. ഈ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ ഏപ്രിൽ 15 മുതൽ 30 വരെ മോട്ടോർ വാഹന വകുപ്പ് “ഓപ്പറേഷൻ ഗ്രീൻ അവയർനെസ്സ്” എന്ന പേരിൽ പ്രത്യേക വാഹന പരിശോധനകൾ നടത്തുന്നു. കൂടാതെ, മെയ് മാസം മുതൽ തുടർന്നുള്ള മാസങ്ങളിലെ എല്ലാ രണ്ടാമത്തെ ആഴ്ചകളിലും ഈ പരിശോധന തുടരും.

  • മോട്ടോർ വാഹന ചട്ടം 115 (7): എല്ലാ വാഹനങ്ങളിലും ഗവ: അംഗീകൃത കേന്ദ്രങ്ങളിൽ പരിശോധിച്ച പുക പരിശോധനാ സർട്ടിഫിക്കറ്റ് (Pol­lu­tion Under Con­trol Cer­tifi­cate — PUCC) സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
  • മോട്ടോർ വാഹന ചട്ടം 116 (1): ഒരു വാഹന പരിരോധനാ ഉദ്യോഗസ്ഥൻ PUC സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെട്ടാൽ ആയത് വാഹന പരിശോധനാ ദിവസം മുതൽ 7 ദിവസത്തിനകം ഹാജരാക്കിയിരിക്കണം.
  • മോട്ടോർ വാഹന ചട്ടം 116 (6): നിശ്ചിത സമയ പരിധിക്കുള്ളിൽ (7 ദിവസം) മേൽപ്പറഞ്ഞ PUC സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കിലോ / അല്ലെങ്കിൽ PUC test ൽ പരാജയപ്പെട്ട സർട്ടിഫിക്കറ്റ് ഹാജാക്കുകയോ ചെയ്താൽ മോട്ടോർ വാഹന നിയമം 190 (2) പ്രകാരം:
  • ആദ്യ തവണ 2000 രൂപ പിഴയോ 3 മാസം വരെ ഉള്ള തടവോ അല്ലെങ്കിൽ 2 ഉം കൂടിയോ അല്ലെങ്കിൽ മേൽപ്പറഞ്ഞവ കൂടാതെ 3 മാസം വരെ ലൈസൻസിന് അയോഗ്യത കൽപ്പിക്കുകയോ ആവാം.
  • കുറ്റം ആവർത്തിച്ചാൽ 10000 രൂപ പിഴയോ 6 മാസം വരെ ഉള്ള തടവോ അല്ലെങ്കിൽ 2 ഉം കൂടിയോ ലഭിക്കും.
  •  ദിവസത്തിനുള്ളിൽ കാണിക്കുന്നത് നിശ്ചിത വായു നിലവാരമുള്ള (Valid) PUC സർട്ടിഫിക്കറ്റാണെങ്കിൽ വകുപ്പ് 177 പ്രകാരം 250 രൂപ അടക്കേണ്ടി വരും.
  • മോട്ടോർ വാഹന ചട്ടം 116 (8) : നിശ്ചിത സമയ പരിധിക്കുള്ളിൽ PUC സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ ആ വാഹനത്തിൻ്റെ RC സസ്പെൻ്റ് ചെയ്യാനുള്ള അധികാരം രജിസ്റ്ററിംഗ് അതോറിറ്റിക്ക് ഉണ്ട്.

കൃത്യമായ ഇടവേളകളിൽ നമ്മുടെ വാഹനത്തിൻ്റെ എൻഞ്ചിൻ ഓയിൽ, എയർ ഫിൽറ്റർ, ഫ്യൂവൽ ഫിൽറ്റർ എന്നിവ മാറുക. കാലപ്പഴക്കം കാരണം എൻഞ്ചിനിലുള്ള തേയ്മാനം വന്ന ഭാഗങ്ങൾ മാറ്റിയിടുക. നമ്മുടെയും ഭാവിതലമുറയുടെയും നല്ലതിനായി ഗുണനിലവാരമുള്ള അന്തരീക്ഷവായു കൂടിയേ തീരൂ.

ENGLISH SUMMARY:Smoke test cer­tifi­cate manda­to­ry Depart­ment of Motor Vehicles
You may also like this video