March 27, 2023 Monday

ഷെഫാലി വർമയെ പ്രശംസിച്ച് സ്‌മൃതി മന്ദാന

Janayugom Webdesk
February 26, 2020 3:22 pm

ഓപ്പണിങ് സഖ്യം ഷെഫാലി വർമയെ പ്രശംസിച്ച് ഇന്ത്യൻ വനിതാ ക്രിക്കറ്റർ സ്‌മൃതി മന്ദാന. പതിനാറുകാരിയായ ഷെഫാലി ടീമിനെ സന്തുലിതമാക്കി എന്നാണ് മന്ദാന പറയുന്നത്. ഷെഫാലിയുടെ വരവ് മഹത്തായ കാര്യമാണ് ടി 20 യിൽ സൃഷ്ടിച്ചിരിക്കുന്നതെന്നും ഷെഫാലിക്കൊപ്പം അനായാസം ബാറ്റ് ചെയ്യാനാകുമെന്നും സ്‌മൃതി പറഞ്ഞു. ഷെഫാലി തന്റെ സ്വതസിദ്ധമായ ശൈലിയിലാണ് റൺസ് കണ്ടെത്തുന്നത്. അങ്ങനെയൊരു കഴിവ് മറ്റാർക്കുമില്ല. നിലവിലെ ടീമിൽ ഷെഫാലി വലിയ സാന്നിധ്യമാണ് എന്നും സ്‌മൃതി വ്യക്തമാക്കി.

ഐസിസി വനിതാ ടി20 ലോകകപ്പില്‍ കഴിഞ്ഞ മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു ഷെഫാലി വര്‍മ. ബംഗ്ലാദേശിനെതിരെ 17 പന്തില്‍ 39 റണ്‍സെടുത്തു താരം. നാല് സിക്‌സും രണ്ട് ഫോറും അടങ്ങുന്നതായിരുന്നു ഷെഫാലിയുടെ ഇന്നിംഗ്‌സ്. ഓസ്‌ട്രേലിയക്കെതിരായ ആദ്യ മത്സരത്തില്‍ 15 പന്തില്‍ അഞ്ച് ബൗണ്ടറിയും ഒരു സിക്‌സും അടക്കം 29 റണ്‍സുമെടുത്തു ഷെഫാലി.

ENGLISH SUMMARY: Smri­ti Man­dana praised She­fali Verma

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.