ജമ്മു കശ്മീരിൽ എസ്എംഎസ്, വോയ്സ് കോൾ സൗകര്യങ്ങൾ പൂർണമായും പുനസ്ഥാപിച്ചു. ശനിയാഴ്ചമുതൽ എല്ലാ പ്രീപെയ്ഡ് ഉപയോക്താക്കൾക്കും ഈ സൗകര്യം ലഭ്യമായി തുടങ്ങും. ഇതിനു പുറമേ പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്കായി 2ജി മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ കശ്മീരിലെ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുമുണ്ട്. ജമ്മുവിലെ 10 ജില്ലകളിലും കശ്മീരിലെ കുപ്വാര, ബന്തിപ്പോര തുടങ്ങിയ ജില്ലകളിലുമാണ് 2ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ അനുവദിച്ചത്.
ജമ്മു കശ്മീർ പ്രിൻസിപ്പൽ സെക്രട്ടറി രോഹിത് കൊൻസാൽ ആണ് ഇക്കാര്യം വാർത്തസമ്മേളനത്തിലൂടെ അറിയിച്ചത്. പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്ക് എസ്എംഎസ്,വോയ്സ് കോൾ സേവനങ്ങൾ നേരത്തേ ലഭ്യമാക്കിയിരുന്നു.കഴിഞ്ഞ വ്യാഴാഴ്ച ജമ്മു മേഖലയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ബാങ്കുകള്‍ തുടങ്ങിയവയ്ക്ക് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചിരുന്നു. വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കും ഹോട്ടലുകള്‍ക്കും ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ ഉടന്‍ പുനഃസ്ഥാപിക്കും.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് അഞ്ചിനാണ് ജമ്മുകശ്മീരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിരോധിച്ചത്. എന്നാല്‍ പിന്നീട് ലഡാക് മേഖലയില്‍ ഈ വിലക്കുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. കര്‍ശനമായ പുനഃപരിശോധനയ്ക്ക് ശേഷമാണ് സേവനങ്ങള്‍ പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ചതെന്ന് രോഹിത് കെന്‍സാല്‍ പറഞ്ഞു.
English summary: Sms and voice call services came back across Jammu- kashmir
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.