June 1, 2023 Thursday

Related news

July 29, 2022
July 22, 2022
July 16, 2022
June 24, 2022
June 8, 2022
June 8, 2022
October 2, 2021
July 20, 2021
July 15, 2021
July 10, 2021

സ്വർണക്കടത്ത്‌ കേസ്‌: ബാലഭാസ്കറിന്റെ അപകട മരണത്തിലും നിർണ്ണായക വഴിത്തിരിവെന്ന് സൂചന

Janayugom Webdesk
തിരുവനന്തപുരം
July 13, 2020 2:59 pm

ബാലഭാസ്കറിന്റെ അപകട സ്ഥലത്ത് കണ്ടത് സ്വർണക്കടത്ത് കേസിലെ പ്രതി സരിത്തിനെയെന്ന് കലാഭവൻ സോബി. മാധ്യമങ്ങളിൽ കേസുമായി ബന്ധപ്പെട്ട് സരിത്തിന്റെ ദൃശ്യങ്ങൾ കണ്ടതോടെയാണ് ബാലഭാസ്കറിന്റെ വാഹനം അപകടത്തിൽപ്പെട്ട സ്ഥലത്ത്‌ താൻ കണ്ടത്‌ സരിത്തിനെയാണെന്ന് സോബി മാധ്യമങ്ങളോട്‌ പറഞ്ഞത്‌.

ബാലഭാസ്കറിന്റെ കാർ അപകടത്തിൽപ്പെട്ട സമയത്ത്‌ ദുരൂഹ സാഹചര്യത്തിൽ പരിചയമില്ലാത്ത ചിലരെ കണ്ടതായി അന്ന്‌ സോബി അന്വേഷണ സംഘത്തോട്‌ പറഞ്ഞിരുന്നു. അന്ന്‌ അവർ കാണിച്ച ചില ഫോട്ടോകളിൽ ഒരാളെ തിരിച്ചറിയുകയും ചെയ്തതാണ്‌. എന്നാൽ അക്കൂട്ടത്തിൽ സരിത്തിന്റെ ഫോട്ടോ ഉണ്ടായിരുന്നില്ല. ഇപ്പോൾ സ്വർണക്കടത്തുമായി ബന്ധപ്പെട്ട്‌ സരിത്തിന്റെ ഫോട്ടോകൾ പ്രചരിച്ചതോടെയാണ്‌ അന്ന്‌ കണ്ടത്‌ സരിത്തിനെയാണെന്ന്‌ സോബി ഇപ്പോൾ തിരിച്ചറിഞ്ഞിരിക്കുന്നത്‌.

ബാലഭാസ്കർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെടുമ്പോൾ സംഭവ സ്ഥലത്തുണ്ടായിരുന്നവരിൽ ചിലർ സ്വർണക്കടത്തുമായി ബന്ധമുള്ളവരാണെന്ന്‌ സ്ഥിരീകരിച്ച അന്വേഷണ സംഘം അതുമായി ബന്ധപ്പെട്ട അന്വേഷണത്തിലായിരുന്നു. 2018 സെപ്റ്റംബർ 25ന്‌ പുലർച്ചെയാണു ബാലഭാസ്കറും ഭാര്യയും കുട്ടിയും സഞ്ചരിച്ചിരുന്ന വാഹനം പള്ളിപ്പുറത്തിനടുത്തു നിയന്ത്രണംവിട്ട്‌ റോഡരികിലുള്ള മരത്തിലിടിച്ചത്‌. സംഭവത്തിൽ ബാലഭാസ്കറും മകളും മരണപ്പെട്ടിരുന്നു.

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.