സുല്‍ത്താന്‍ബത്തേരി: ബത്തേരിയിൽ വീണ്ടും സ്കൂൾ വിദ്യാർത്ഥിക്ക് പാമ്പുകടിയേറ്റു. സുല്‍ത്താന്‍ബത്തേരി ബീനാച്ചി ഗവ. ഹൈസ്ക്കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ഥി, ബത്തേരി ദൊട്ടപ്പന്‍കുളം സുലൈമാന്റെ മകന് മുഹമ്മദ് റെയ്ഹാനാണ് പാമ്പ് കടിയേറ്റിരിക്കുന്നത്. കാലില്‍ പാമ്പ് കടിയേറ്റതിന്റെ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയെ മേപ്പാടി വിംസ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ ഉച്ചയ്ക്ക് പരീക്ഷ കഴിഞ്ഞതിന് ശേഷം വീട്ടിലെത്തിയ കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെടുകയും, തുടര്‍ന്ന് ആദ്യം ബത്തേരി ഗവ. ആശുപത്രിയിലും, പിന്നീട് മേപ്പാടി വിംസ് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടിക്ക് പാമ്പുകടിയേറ്റതായി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആന്റിവെനം നല്കി ചികിത്സ ആരംഭിച്ചിട്ടുണ്ട്. ആശുപത്രിയിലെത്തിച്ച സമയം മുതല്‍ തന്നെ കുട്ടി പാമ്പുകടിയേറ്റതിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് തുടങ്ങിയതായും, ഐ സി യുവില്‍ പ്രവേശിപ്പിച്ച് ചികിത്സ ആരംഭിച്ചതായും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. സ്കൂള്‍ പരിസരത്ത് വെച്ചാണ് പാമ്പുകടിയേറ്റതെന്നാണ് ലഭിക്കുന്ന വിവരം.
ബത്തേരിയിലെ തന്നെ ഗവ. സര്‍വജന സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥി ഷഹ്ല ഷെറിന് അടുത്തിടെയാണ് ക്ലാസ്മുറിയില്‍ വെച്ച് പാമ്പുകടിയേറ്റ് മരിച്ചത്.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.