Web Desk

മുംബൈ

May 18, 2020, 11:49 am

കോവിഡ് ഭേദമായി ആശുപത്രി വിട്ട നിയമസഭാംഗം പാമ്പുകടിയേറ്റ് വീണ്ടും ആശുപത്രിയില്‍

Janayugom Online

കോവിഡ് രോഗം ഭേദമായി ആശുപത്രി വിട്ട് വീട്ടില്‍ തിരിച്ചെത്തിയ നിയമസഭാംഗം പാമ്പുകടിയേറ്റ് വീണ്ടും ആശുപത്രിയില്‍. മഹാരാഷ്ട്ര നിയമസഭാ കൗണ്‍സില്‍ അംഗമാണ് പാമ്പുകടിയേറ്റ് വീണ്ടും ആശുപത്രിയിലായത്.കഴിഞ്ഞ എട്ടാം തീയതിയാണ് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

രോഗം ഭേദമായതിനെ തുടര്‍ന്ന് വെള്ളിയാഴ്ച ആശുപത്രി വിട്ട ഇദ്ദേഹം യേയൂരിലെ ബംഗ്ലാവിലേക്ക് മടങ്ങുകയായിരുന്നു.കഴിഞ്ഞദിവസം വീടിനു പുറത്തുവച്ചാണ്‌ ഇദ്ദേഹത്തിന് പാമ്പുകടിയേറ്റത്. തുടര്‍ന്ന് മുലുന്ദിലെ സ്വകാര്യ ആശുപത്രിയില്‍ വീണ്ടും പ്രവേശിപ്പിക്കുകയായിരുന്നു.ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ENGLISH SUMMARY:snake bite mla
You may also like this video