August 15, 2022 Monday

Related news

July 9, 2022
June 3, 2022
May 24, 2022
March 4, 2022
February 26, 2022
February 10, 2022
February 4, 2022
February 2, 2022
January 31, 2022
January 7, 2022

ക്വാറന്റീനില്‍ കഴിഞ്ഞ ഒന്നര വയസ്സുകാരിയെ പാമ്പ് കടിച്ചു; രക്ഷകനായിയെത്തിയത് അയല്‍വാസി

Janayugom Webdesk
കാസര്‍കോട്
July 26, 2020 12:57 pm

കാസര്‍കോട് രാജപുരത്ത് കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ ഒന്നര വയസ്സുകാരിക്ക് പാമ്പ് കടിയേറ്റു. കുട്ടിയ്ക്ക് രക്ഷകനായിയെത്തിയത് അയല്‍വാസി. ആശുപത്രിയിലെത്തിച്ച കുട്ടിയ്ക്ക് കോവിഡ് പോസ്റ്റീവ് സ്ഥിരീകരിച്ചതോടെ രക്ഷകനായിയെത്തിയ അയല്‍വാസി ജിനില്‍ മാത്യു സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു.

ചൊവ്വാഴ്ച വൈകിട്ടായിരുന്നു പാണത്തൂര്‍ വട്ടക്കയത്ത് ക്വറന്‌റീനില്‍ കഴിയുന്ന ദമ്പതികളുടെ മകളെ വീട്ടിലെ ജനല്‍ കര്‍ട്ടന് ഇടയില്‍ നിന്ന് അണലി കടിച്ചത്.കുട്ടിയെ രക്ഷിക്കണമെന്ന് വീട്ടുക്കാര്‍ അലമുറയിട്ട് കരഞ്ഞെങ്കിലും കുടുംബം ക്വറന്‌റിന്‌ലായത് കൊണ്ട് പ്രദേശവാസികള്‍ ആരും തന്നെ തിരിഞ്ഞു നോക്കിയില്ല. ഒടുവിലാണ് അയല്‍വാസിയായ ജിനില്‍ മാത്യു രക്ഷകനായിയെത്തിയത്. കുട്ടിയെ ജിനില്‍ പരിയാരം മെഡിക്കല്‍ കോളേജിലെത്തിച്ചു.

ആശുപത്രിയിലെത്തിച്ചപ്പോഴാണ് കുട്ടിയ്ക്ക് കോവിഡ് പോസ്റ്റീവാണെന്ന് തെളിഞ്ഞത്. ബിഹാറില്‍ അധ്യാപകരായ ദമ്പതികള്‍ ഈ മാസം 16 നാണ് നാട്ടിലെത്തുന്നത്. അന്നു മുതല്‍ അവര്‍ ക്വാറന്‌റിനിലാണ്.

ENGLISH SUMMARY: snake bite quar­an­tine child

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.