വയനാട്: ബത്തേരി ഗവ. സർവജന ഹൈസ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷഹ്ല ഷെറിൻ പാമ്ബുകടിയേറ്റു മരിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജസ്റ്റിസ് ജയശങ്കരൻ നമ്ബ്യാരുടെ കത്തിനെത്തുടർന്നാണ് നടപടി. സ്കൂളിൽ അന്വേഷണം നടത്തിയ ജില്ലാ നിയമസേവന അതോറിറ്റിയുടെ റിപ്പോർട്ടും കോടതി കണക്കിലെടുത്തു.
ഷഹ്ല മരിച്ചത് അധ്യാപകരുടെയും ഡോക്ടർമാരുടെയും അനാസ്ഥമൂലമെന്ന് ജില്ലാ ജഡ്ജിയുടെ റിപ്പോർട്ട് നൽകിയിരുന്നു. സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ സ്കൂൾ അധികൃതരുടെ ഭാഗത്തുണ്ടായ വീഴ്ചകൾ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ബോധ്യപ്പെട്ടുവെന്നും റിപ്പോർട്ടിൽ പറയുന്നു. ആന്റി വെനം നൽകാതെ ഒരു മണിക്കൂർ പാഴാക്കിയ താലൂക്ക് ആശുപത്രി ഡോക്ടറുടെ വീഴ്ചയും എൻ. ഹാരിസിന്റെ റിപ്പോർട്ടിലുണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.